
പുനലൂർ:ഡപ്യൂട്ടി കലക്ടർ ബി.ശശികുമാറിനെ പുനലൂര്‍ ആർ.ഡി.ഒ ആയി നിയമിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ഡപ്യൂട്ടി കലക്ടർ (ജനറൽ) ബി.ശശികുമാറിനെ പുനലൂര്‍ ആർ.ഡി.ഒ ആയി നിയമിച്ചു ഉത്തരവിറങ്ങിയത്. മൂന്നുമാസം മുമ്പാണു രണ്ടാം തവണ പുനലൂർ കേന്ദ്രമാക്കി ആർ.ഡി ഓഫിസ് അനുവദിക്കുന്നതും പുനലൂർ പൊതുമരാമത്ത് സമുച്ചയത്തിൽ ഓഫിസ് ആരംഭിക്കുന്നതിനു ശ്രമം ആരംഭിച്ചതും. മൂന്നു മാസം മുമ്പ് മന്ത്രി കെ.രാജുവും കലക്ടർ ഡോ.എസ്.കാർത്തികേയനും പൊതുമരാമത്ത് സമുച്ചയം സന്ദർശിക്കുകയും ഓഫിസിനും ആർ.ഡി.ഒ കോടതിക്കുമുള്ള നടപടികൾ തുടങ്ങുകയും ചെയ്തു.
ആദ്യഘട്ടത്തിൽ 82 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് നൽകിയെങ്കിലും റവന്യുവകുപ്പിനു താങ്ങാവുന്നതിനും അപ്പുറമെന്ന നിലയിൽ പിന്നീട് ചിലവ് ചുരുക്കി 30 ലക്ഷത്തിൽ താഴ്ന്ന എസ്റ്റിമേറ്റാണ് എടുത്തിട്ടുള്ളത്. ഇതിന് ഇനി ഭരണാനുമതിയും സാങ്കേതികാനുമതിയും വേണം. പുനലൂര്‍ ന്യൂസ് കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലെ യഥാക്രമം 27, 15, 8 വില്ലേജുകളാണു പുതിയ ആർ.ഡി. ഓഫിസിന്റെ പരിധിയിലുള്ളത്. 24 തസ്തികകളാണ് ആർ.ഡി. ഓഫിസിനുള്ളത്. രാജാവിനെക്കാള്‍ രാജ ഭക്തി ഉള്ള ചില ഉദ്യോഗസ്ഥരുടെ ഇടപെടീല്‍ കൊണ്ടാണ് വിട്ടുകിട്ടാനുള്ള നടപടികള്‍ നീണ്ടു പോയത്. തുടര്‍ന്ന് മന്ത്രി കെ രാജുവിന്റെ കര്‍ശന നിലപാടില്‍ ഇന്ന് പൊതുമരാമത്ത് സമുച്ചയത്തിലെ നിശ്ചിത ഭാഗം റവന്യുവകുപ്പിനു വിട്ടു കിട്ടുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നറിയുന്നു.
പുനലൂര്‍ ആർ.ഡി.ഒ ആയി ബി ശശികുമാര്‍ ഇന്ന് കൊല്ലത്ത് ചാര്‍ജ് എടുക്കും.കൊല്ലത്ത് നിന്ന് ഫയലുകള്‍ പുനലൂര്‍ എത്തിക്കുന്ന ഒരു കാലതാമസം മാത്രമേ ഇനി ഉള്ളു.ഓഫീസ് സംവിധാനങ്ങൾ ആരംഭിക്കാൻ കാലതാമസം എടുക്കുമെന്നതിനാൽ ഉദ്ഘാടനമൊന്നുമില്ലാതെ ഏതാനും ജീവനക്കാരുമായി ആർ.ഡി.ഓഫിസ് പ്രവർത്തനം തുടങ്ങാനാണു പരിപാടി. തുടർന്നു ഓഫീസ് ക്രമീകരണങ്ങളും നിയമനങ്ങളും പൂർത്തിയാകുന്ന മുറയ്ക്കു വിപുലമായ ഉദ്ഘാടന പരിപാടികൾക്കുമാണ് ഉദ്ദേശിക്കുന്നത്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാജുവിന്റെ നിരന്തരമുള്ള പരിശ്രമ ഫലമായാണ് ഇവിടം കേന്ദ്രമാക്കി ആർ.ഡി ഓഫിസ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിലെ ചിലരുടെ സഹകരണം ഇല്ലായ്മ ആണ് ആര്.ഡി.ഓഫീസ് പുനലൂരില്‍ സ്ഥാപിക്കുന്നത് നീണ്ടു പോയത്. ആര്.ഡി.ഓഫീസിന്റെ പേരില്‍ മന്ത്രി വളരെ പഴികള്‍ കേട്ടു. തുടര്‍ന്ന് സ്വതവെ ശാന്ത പ്രകൃതിക്കാരന് ആയ മന്ത്രി കെ.രാജു കര്‍ശന നിലപാട് എടുത്തതില്‍ ആണ് ഇപ്പോള്‍ ഇങ്ങനെ ഒരു നീക്കം ഉണ്ടാകാന്‍ കാരണം.
നിലവിൽ നിയമിതനായ ബി.ശശികുമാർ നേരത്തെ പുനലൂർ തഹസിൽദാറായി സേവനം അനുഷ്ടിച്ചിട്ടുള്ള ആളാണ്. ഒന്നര വർഷം മുമ്പാണ് ആദ്യം സംസ്ഥാനത്തു പുതുതായി ആർ.ഡി ഓഫിസുകൾ അനുവദിച്ച കൂട്ടത്തിൽ പുനലൂരിന്റെയും പ്രഖ്യാപനവും വന്നത്. എന്നാൽ പുനലൂർ ഒഴികെ മറ്റെല്ലാ ഓഫിസുകളും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ