ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ തൂക്കുപാലത്തില്‍ മഴയത്തും ലക്ഷങ്ങള്‍ പൊടിച്ചുള്ള പെയിന്റടി തകൃതി


പുനലൂര്‍:പുനലൂര്‍ തൂക്കുപാലത്തില്‍ മഴയത്തും  ലക്ഷങ്ങള്‍ പൊടിച്ചുള്ള പെയിന്റടി തകൃതി. സംരക്ഷിത ചരിത്രസ്മാരകമായ പുനലൂർ തൂക്കുപാലത്തിന്റെ ലക്ഷങ്ങൾ മുടക്കിയുള്ള അറ്റകുറ്റപണിയിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം.കഴിഞ്ഞ രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിലും  തൂക്കുപാലത്തിൽ പെയിന്റിoഗ് ജോലികൾ തകൃതിയായാണ് നടക്കുന്നത്.18 ലക്ഷത്തോളം രൂപയാണ് ചങ്ങലയിൽ വല സ്ഥാപിക്കുന്നതിനും പെയിന്റിംഗിനുമായും മറ്റ് ചില അറ്റകുറ്റപണികൾക്കുമായും പുരാവസ്തു വകുപ്പ്  അനുവദിച്ചിട്ടുള്ളത്.കൽത്തൂണുകളിൽ വളർന്നു നിൽക്കുന്ന ആൽമരങ്ങൾ നീക്കാനുമായും തുക വകയിരുത്തിയിട്ടുണ്ട്.

പണികൾ വിലയിരുത്തുന്നതിനോ നോക്കുന്നതിനോ ഉദ്യോഗസ്ഥരാരും തന്നെ പരിശോധനക്ക് എത്താറില്ല. ഇവിടെയുള്ള ദിവസ വേതന തൊഴിലാളിയായ ഒരു താത്ക്കാലിക ജീവനക്കാരനാണ് മേൽനോട്ടം വഹിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിനോട് ചോദിച്ചാൽ അറ്റകുറ്റപണികൾ സംബന്ധിച്ച് യാതൊന്നും അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരിക്കുന്ന തൂക്ക് പാലത്തിന്റെ അറ്റകുറ്റപണികൾ നോക്കുന്നതിനായി ഒരുദ്യോഗസ്ഥൻ പോലും സ്ഥലത്തെത്താതാണ് അഴിമതിക്ക് ഇടയാക്കിയിട്ടുള്ളത്.എന്നാല്‍ ഉദ്യോഗസ്ഥർ എത്താത്തത് പഴയതുപോലെ  വ്യാപകമായ ക്രമക്കേടിന് കാരണമായെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മുൻപ് കമ്പക പലകകൾ പാകിയതിലടക്കം കോടികളുടെ അഴിമതികൾ നടന്നതോടെ കോൺട്രാക്ടറെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരുന്നു.

അന്വേഷണമോ  തുടർനടപടികളോ  ഇല്ലാത്തതിനാൽ  വീണ്ടും വർഷങ്ങൾക്ക് ശേഷമാണ് 18 ലക്ഷം രൂപ  അറ്റകുറ്റപണികൾക്കായി  അനുവദിച്ചത്. ഇതും ഉന്നത  ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം  ഇല്ലാത്തതിനാൽ അഴിമതിക്കാ ഇടയാക്കുകയാണെന്ന് ആക്ഷേപമുണ്ട്. കൂടാതെ തൂക്കുപാലത്തിന്റെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തി എങ്കിലും പുരാവസ്തുവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല എന്നും ആക്ഷേപം ഉണ്ട്.
റിപ്പോര്‍ട്ടര്‍ വി.വി ഉല്ലാസ് രാജ്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.