ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരിൽ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിന്റെ മിന്നൽ പരിശോധന.


പുനലൂർ: ആര്‍.ടി ഓഫീസിന്റെ പരിധിയിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റുകളിൽ  മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ലൈസൻസ്, ടാക്സ്, ഫിറ്റ്നസ്, എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കും അനാവശ്യമായ ലൈറ്റ്, യാത്രക്കാരെ കാണാനുള്ള മിറർ എന്നിവ ഘടിപ്പിച്ച വാഹനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിച്ചു. കൂടാതെ ബസുകൾക്ക് സമാന്തരമായി അനധികൃത സർവ്വീസ് നടത്തിയ വാഹനങ്ങളും പിടിയിലായി. ജനങ്ങളുടെ സുരക്ഷയ്ക്ക് ആയി  കർശന പരിശോധനകൾ തുടരുമെന്ന് ജോയിന്റ് ആർ.ടി.ഒ ശ്രീ ഡി. മഹേഷ് അറിയിച്ചു. പരിശോധനയിൽ കൊല്ലം എൻഫോഴ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരായ ബിജു ‌‍ഡി.എസ് എം.വി.ഐ, എ.എം വി.ഐ മാരായ  ശ്രീജിത്ത് , സജീവ് കെ വർമ്മ എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.