
പുനലൂർ:ശബരിമലയിലെ സ്ത്രീപ്രവേശന ഉത്തരവിനെ തുടർന്ന് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പുനലൂരിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു പുനലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് പുനലൂർ തിരുവനന്തപുരം പാത പുനലൂർ തെങ്കാശി പാത എന്നിവ സമരാനുകൂലികൾ ഉപരോധിച്ചു. ഒരു മണിക്കൂറോളം ഉപരോധ സമരം നീണ്ടുനിന്നു ശരണം വിളികളും അയ്യപ്പ സ്തുതിഗീതങ്ങളുടെ ആലാപനവും മാത്രമാണുണ്ടായിരുന്നതെങ്കിലും ഫലത്തിൽ കോടതി ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയായി മാറി. റാലിയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.വിവിധ ക്ഷേത്രോപദേശക സമിതികളും ക്ഷേത്രം ഭാരവാഹികളും നേതൃത്വനിരയിൽ ഉണ്ടായിരുന്നു ജ്യോതിഷ പണ്ഡിതൻ കുഴുപ്പള്ളി എൻ.കെ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന നേതാവ് കുളത്തൂപ്പുഴ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ