
സഞ്ചാര സ്വാതന്ത്ര്യത്തിനായി വിവിധ സർക്കാർ മന്ദിരങ്ങളിൽ കയറിയിറങ്ങി നട്ടംതിരിയുകയാണ് അച്ഛൻകോവിൽ നിവാസികൾ.
കാൽനട പോലും ദുഷ്കരമായ റോഡിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഒരു ഗ്രാമം.ഏറെ പ്രസിദ്ധമായ അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള വഴിയാണിത് പത്തനാപുരം മണ്ഡലത്തിലെ അലിമുക്കിൽ നിന്നും അച്ചൻകോവിലേക്ക് എത്താൻ 40 കിലോമീറ്റർ ദൂരം. പുനലൂർ- പത്തനാപുരം മണ്ഡലങ്ങളാണ് റോഡ് പങ്കിടുന്നത് ഇതിൽ പുനലൂർ മണ്ഡലത്തിലെ ഭാഗമായ ആര്യങ്കാവ് പഞ്ചായത്തിലൂടെ 10 കിലോമീറ്ററിൽ താഴെയാണ് റോഡ് കടന്നു പോകുന്നത് ബാക്കി ഏറിയ ഭാഗവും പത്തനാപുരം മണ്ഡലത്തിലെ പിറവന്തൂർ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാൽ ഇരു മണ്ഡലങ്ങളിലെയും എം.എൽ.എമാർ റോഡിനെ പാടെ അവഗണിക്കുകയാണ് കറവൂർ ,മുള്ളുമല, ചെമ്പനരുവി മുതൽ അച്ചൻകോവിൽ വരെ ഈ റോഡിന് ആശ്രയിക്കുന്നത് അറുന്നൂറോളം കുടുംബങ്ങൾ ആണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയ്ക്ക് ഒരു അറ്റകുറ്റപ്പണികൾ പോലും ഇവിടെ നടത്തിയിട്ടില്ല റോഡിനെ ചൊല്ലി പി. ഡബ്ലിയു.ഡിയും വനം വകുപ്പും തമ്മിലുള്ള തർക്കത്തിനിടയിൽ നട്ടം തിരിയുന്നത് നിരവധി കുടുംബങ്ങളാണ്. കാൽനട പോലും ദുഷ്കരമാകും വിധം തകർന്ന റോഡിലൂടെ ജീപ്പ് പോലും വരാൻ മടിക്കുകയാണ്. ഇതുമൂലം രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കാനോ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡിന്റെ ശോചനീയാവസ്ഥ കാട്ടി നിരവധി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയും സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നടത്തുകയും ചെയ്തെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
റോഡ് നവീകരണത്തിന് വനംവകുപ്പ് 15 കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്. പി. ഡബ്ലിയു.ഡിയുടെയും,വനംവകുപ്പിന്റെയും തര്‍ക്കം ആണ് റോഡ് പണി എങ്ങും എത്താതെ പോകുന്നതിനു പ്രധാന കാരണം. പി.ഡബ്ലിയു.ഡിയുടെയും,വനംവകുപ്പിന്റെയും മന്ത്രിമാര്‍ ഒരു പാര്‍ട്ടിയുടെ ആളുകള്‍ ആയിട്ട് ഇതാണ് സ്ഥിതി എങ്കില്‍ ഇനി എന്ന് വിഷയങ്ങള്‍ പരിഹരിക്കപ്പെടും എന്നാണു നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ