ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

10 രൂപ ശബരി കുപ്പിവെള്ള പദ്ധതിക്ക് വൻകിടക്കാരുടെ പാര; കാലതാമസത്താൽ അറുപത് ലക്ഷം രൂപ വെള്ളത്തില്‍


പുനലൂർ:വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള  ശബരികുപ്പിവെളള പദ്ധതിക്ക് അടിയന്തിര നടപടികൾ എടുത്തില്ലെങ്കിൽ പുതിയ കേന്ദ്ര നിയമം പാരയായേക്കും.ആറ് വർഷം മുൻപ് പദ്ധതിയുടെ കെട്ടിട നിർമ്മാണത്തിനടക്കം മുടക്കിയ അറുപത് ലക്ഷം രൂപ വെള്ളത്തിലാവുമെന്ന് ആശങ്ക. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍ വനം വകുപ്പിന്റെ സ്ഥലത്താണ് ശബരി കുപ്പി വെള്ള പദ്ധതി ആരംഭിച്ചത്. വനം മന്ത്രിയായിരിക്കെ കെ ബി ഗണേഷ്കുമാറാണ് ഒരു കുപ്പി വെള്ളത്തിന് 10 രൂപ നിരക്കില്‍ ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്. ഒരു കോടി രൂപ വകയിരുത്തി 2012 ഒക്ടോബര്‍ 27 ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിട നിര്‍മാണവും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒന്നര വർഷത്തിനിടെ പൂര്‍ത്തിയായി. 60 ലക്ഷത്തോളം രൂപ ഇതിനായി വിനിയോഗിച്ചു.തുടർന്ന് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനായി  നടപടികള്‍ ആരംഭിക്കുന്നതിനിടെ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം പോയതോടെ പദ്ധതിക്ക് താഴ് വീണു. വൻകിട കുപ്പിവെള്ള ലോബിയുടെ പാരകൾ ഉണ്ടായെങ്കിലും ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് ഒടുവിൽ കെട്ടിടം പണി പോലും പൂർത്തിയായത്.തുടർന്ന് വന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഇപ്പോഴത്തെ മന്ത്രി കെ.രാജുവും തുടർ നടപടികളെടുക്കാൻ തയ്യാറാവാതെ വന്നതോടെ പദ്ധതി മുടങ്ങി. ലക്ഷങ്ങള്‍ ചെലവഴിച്ച് പണിപൂര്‍ത്തിയായ കെട്ടിടവും കുളങ്ങളും  ഇപ്പോൾ കാടുമൂടിയ നിലയിലാണ് .  അടുത്തിടെ വന്ന കേന്ദ്ര വനം- പരിസ്ഥിതി നിയമാണ് ഇപ്പോൾ പദ്ധതിക്ക് പാരയാവുന്നത്. വനം വികസന കോർപ്പറേഷന് വ്യവസായ സംരഭങ്ങൾ തുടങ്ങുവാൻ സാധിക്കില്ലെന്നും ഇത് വനം വികസന കോർപ്പറേഷന്റെ ഉദ്ദേശങ്ങൾക്ക് വിരുദ്ധമാകുമെന്നുമാണ് പരിസ്ഥിതി മന്ത്രാലയ വിലയിരുത്തൽ.
ഇത് മറികടക്കുവാനും പദ്ധതി മുടങ്ങി പണം നഷ്ടമാകാതെ ഇരിക്കുന്നതിനും വന്യജീവി വകുപ്പിന് കൈമാറണമെന്ന ഉന്നതതല നിർദ്ദേശം ഉണ്ടായെങ്കിലും അതിനും വകുപ്പ് തുടർ നടപടികളെടുക്കാത്തത്   വൻകിട കുപ്പിവെള്ള ലോബിയുടെ ഇടപെടലാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. രണ്ട് വർഷം മുൻപ് വനം മന്ത്രി രാജു സ്ഥലം സന്ദർശിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടികളില്ലാതെ വീണ്ടും നീണ്ടു പോയതിനാലാണ് ഇപ്പോൾ കേന്ദ്ര നിയമം പാരയായത്. പദ്ധതിയിലും അനുബന്ധമായും നൂറ് കണക്കിന് പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ ത്രിശങ്കുവിലായത്.
രണ്ട് കുളങ്ങളും കെട്ടിട നിര്‍മാണവും പൂര്‍ത്തിയായ പദ്ധതിക്ക് മെഷീനറികള്‍ കൂടി ഇറക്കുമതി ചെയ്താല്‍ നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കാമെന്നിരിക്കെയാണ് തുടര്‍ നടപടികളെടുക്കാതെ ആറ് വർഷത്തോളം നീണ്ടു പോയത്.
കുപ്പിവെളള വില്‍പ്പന കുത്തകയാക്കിയ ചില വന്‍കിട കമ്പനികളില്‍ നിന്നും പദ്ധതിക്ക് എതിര്‍പ്പുണ്ടായതിനാലാണ് തുടര്‍നടപടികള്‍ എടുക്കാത്തതെന്നാണ് ആക്ഷേപം. കുടിവെള്ള പദ്ധതി ആരംഭിച്ചാല്‍ പ്രദേശത്തെ നിരവധി പേര്‍ക്ക് ജോലി ലഭ്യമാകുമെന്നിരിക്കെ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാത്തതും നിരവധി തവണ ശ്രദ്ധയിൽ പെട്ടിട്ടും  വനം വകുപ്പ് മന്ത്രി കെ.രാജു കാണിക്കുന്ന മൗനവും പ്രതിക്ഷേധങ്ങൾക്ക്  കാരണമായിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ വി.വി.ഉല്ലാസ് രാജ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.