
പുനലൂര്‍:32 വയസുള്ള പുനലൂർ വെട്ടിത്തിട്ട സ്വദേശിനി ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതം ആരംഭിച്ചു പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് വ്രതാരംഭത്തിന് ആയി മാല ഇട്ടത് . പുനലൂർ വെട്ടിത്തിട്ട രോഹിണിയിൽ കമലിന്റെ ഭാര്യയാണ് ധന്യ വിജയൻ . ബാംഗ്ലൂരിൽ കമ്പ്യൂട്ടർ സയൻസിനു പഠിക്കുന്ന ധന്യയ്ക്ക് 3 വയസുള്ള ഒരു മകനുമുണ്ട്. പന്ദ്രണ്ടാമാത്തെ വയസ്സിൽ ധന്യ ശബരിമല ദർശനം നടത്തിയിരുന്നു. പിന്നീട് ആഗ്രഹമുണ്ടെങ്കിലും നിലവിലെ ആചാരത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ എത്താൻ കഴിഞ്ഞിരുന്നില്ല.വീഡിയോ വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കോടതി ഉത്തരവ് വന്നതിനാലാണ് ശബരിമല ദർശനത്തിനായി വ്യതം ആരംഭിച്ചതെന്ന് ധന്യ പറഞ്ഞു. ഒരുമാസത്തെ വ്രതമാണ് ധന്യ അനുഷ്ഠിക്കുന്നത് വൃശ്ചികം 1 ന് ശബരിമലയിലെത്തി അയ്യപ്പദർശനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത് ആരെയും തോൽപ്പിക്കുവാനോ വെല്ലുവിളിക്കാനോ അല്ല ശബരിമല അയ്യപ്പൻന്റെ തത്വമസി എന്ന സന്ദേശമാണ് തന്നെ എല്ലാ ആചാരങ്ങളും പാലിച്ച് ശബരിമലയിൽ എത്താൻ പ്രേരിപ്പിക്കുന്നതെന്നും ഒരു സ്ത്രീ എന്നുള്ള നിലയില്‍ അയപ്പന് എന്നെ വ്യത്യാസത്തോടെ കാണില്ലെന്നും അകറ്റില്ല എന്നുറപ്പ് ഉണ്ടെന്നും അതിനു വേണ്ട സാഹചര്യം സംസ്ഥാന സർക്കാർ ഒരുക്കി തരണമെന്നും ധന്യാ വിജയൻ ആവശ്യപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ