ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശബരിമലയിലെ സ്ത്രീപ്രവേശം കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പ്രതികരണം


പത്തനാപുരം:ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പ്രതികരണം കോടതി വിധിയെ മാനിക്കുന്നു.കോടതി വിധിയെ മാനിക്കുവാന്‍ ഇന്ത്യയിലെ എല്ലാ പൌരന്മാരും കടപ്പെട്ടവരാണ് ബാധ്യസ്ഥരാണ്. വിധിയെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം ചോദിച്ചാല്‍ ഒരു ക്ഷേത്രത്തിന്റെയോ,ഒരു മതത്തിന്റെയോ,ഒരു വിശ്വാസത്തിന്റെയോ ആചാരക്രമങ്ങളില്‍ കോടതിയോ,സര്‍ക്കാരോ ഇടപെടുന്നത് മാന്യമായ ഒരു നടപടി അല്ല.പിന്നെ ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് സ്ത്രീകള്‍ക്ക് പണ്ടും ശബരിമലയില്‍ പോകാം ഒരു പ്രത്യേക പ്രായത്തിനിടയില്‍ ഉള്ളവര്‍ പോകണ്ട എന്നാണ്.അത് പോകണോ വേണ്ടായോ എന്ന് തീരുമാനിക്കുന്നവര്‍ അവരവര്‍ തന്നെയാണ്.വിധി വന്നു എന്ന് കരുതി എല്ലാ സ്ത്രീകളും ശബരിമലക്ക് പോകും എന്ന് വിശ്വസിക്കുന്നില്ല.അന്തസുള്ളവരും,ദൈവവിശ്വാസം ഉള്ളവരും,നന്മ ഉള്ളവരും ഇതൊക്കെ ലംഘിച്ചു കൊണ്ട് ഏതു കോടതി വിധി വന്നാലും ശബരിമലക്ക് പോകില്ല.അല്ലതുള്ളവര്‍ക്ക് പോകാം പേപ്പറില്‍ പേര് വരാനും,ആളാകാനും,കേസ് കൊടുക്കാനും,ഷൈന്‍ ചെയ്യാനും നടക്കുന്ന ആളുകള്‍ക്ക് എവിടെയും കയറാം അത് പണ്ടും കയറാം.കോടതി വിധി വന്നത് കൊണ്ട് ആരെയും തടയാന്‍ പാടില്ല.ഒരുപാട് സ്ത്രീകളോട് ചോദിച്ചപ്പോള്‍ അവരാരും പോകാന്‍ തയ്യാര്‍ അല്ല എന്ന് പറഞ്ഞു.ഇതൊന്നും അല്ല തുല്യനീതി ആരെങ്കിലും തടഞ്ഞാല്‍ വലിയ പോലീസ്‌ അകമ്പടിയോടെ പ്രധാനമന്ത്രി വരുന്നത് പോലെ അകമ്പടിയോടു കൂടി വരും ഇതൊക്കെ കാണാന്‍ വിധിക്കപ്പെട്ടവര്‍ ആണ് നമ്മള്‍ എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.    
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.