ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കണം കെ.പി.എം.എസ്


പുനലൂര്‍: ശബരിമല വിഷയത്തില്‍ കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പ്രതികരിച്ചു.
ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപെട്ട്  ഉള്ള വിഷയത്തിൽ സുപ്രീംകോടതി വിധിയില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണം, കോടതി വിധി നടപ്പിലാക്കാന്‍ വൈകുന്നത് വിധിയുടെ അന്തസത്ത ഇല്ലാതാക്കുമെന്ന് മാത്രമല്ല കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചു വരുത്താന്‍ ഇടയാക്കും.അത് കൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് കോടതി വിധി എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കണം.  
അന്ധകാരം മൂടിയ ഹിന്ദു മത വിശ്വാസങ്ങളെയും പ്രമാണങ്ങളെയും തകർത്തെറിഞ്ഞ് പരിഷ്കരണ പ്രക്രീയക്ക് തുടക്കം കുറിച്ച മഹാത്മ അയ്യൻകാളി, ശ്രീ നാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയ നവോത്ഥാന നായകരുടെ പാത പിൻതുടർന്ന് ആത്മീയ രംഗത്ത് കാലനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണന്ന് സധൈര്യം പ്രഖ്യാപിച്ച് ,ശബരിമല സ്ത്രി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് ഇനിയും അവസാനിച്ചിട്ടില്ലാത്ത നീതി നിഷേധത്തിന്നും തകർക്കപ്പെടേണ്ട  സവർണ്ണ പരമ്പര്യ ആചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് കെ.പി.എം.എസ് ജനറൽ സെക്രട്ടറി ശ്രീ. പുന്നല ശ്രീകുമാർ.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ബഹുമാനപെട്ട സുപ്രീംകോടതിയുടെ 5 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്നത് സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടന ബാധ്യതയാണ്. വിധി നടപ്പാക്കാൻ വൈകുന്നത് അതിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്താൻ ഇടവരുത്തുകയും ചെയ്യും. പുനലൂര്‍ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആണ് കെ.പി.എം.എസ്  നിലപാട് ജനറൽ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാർ അറിയിച്ചത്.
ഈ കേസുമായി ബന്ധപെട്ടു തങ്ങളുടെ വാദഗതികൾ സമർത്ഥമായി കോടതിയിൽ അവതരിപ്പിച്ചു പ്രതിസ്ഥാനത്തു നിൽക്കുന്ന ആളുകളുമായി കോടതി വിധി നടപ്പാക്കാൻ സമന്വയമുണ്ടാക്കുന്ന അപൂർവ്വമായ ഒരു സ്ഥിതി വിശേഷമാണ് കേരളത്തിൽ കാണുന്നത്. കേരളത്തിൽ തുടക്കമിടുകയും തുടർന്ന് വരുന്നതുമായിട്ടുള്ള നവോത്ഥാന പ്രവർത്തനങ്ങളുടെ ഒരർത്ഥത്തിലുലുള്ളൊരു തുടർച്ചയാണ് ബഹു: കോടതിയുടെ ഈ വിധി.എന്നാല്‍ നവോത്ഥാന നീക്കങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് എൻ.എസ്.എസ് സ്വീകരിക്കുന്നതെന്നും, ശബരിമല വിഷയത്തില്‍ എൻ.എസ്.എസിന്റെ നിലപാട് സംശയാസ്പദം ആണ്. അതിനാല്‍ കോടതി വിധി നടപ്പിലാക്കാൻ ബഹു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു പുരോഗമന സർക്കാർ ആർജ്ജവം കാട്ടണം എന്നുള്ളതാണ് ഈ ഘട്ടത്തിൽ കെ.പി.എം.എസിന് പറയാനുള്ളത്.
നമ്മുടെ നാടിന്റെ ചരിത്രം പരിശോധിച്ചാൽ അയിത്തത്തെ നിയമം മൂലം നിരോധിക്കേണ്ടിവന്ന നാടാണ് നമ്മൾ നമ്മുടെ നാട് 1936 ൽ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്ന അധസ്ഥിത വിഭാഗങ്ങളാണ് നമ്മുടെ നാട്ടിലുള്ളത് അതിപ്പോഴും പൂർണതോതിൽ ആയിട്ടില്ല എന്നത് നമ്മൾ മനസിലാക്കേണ്ടതുണ്ട്. ക്ഷേത്ര സന്നിധിയിലെ ഭരണ പ്രക്രിയയിലും അതുപോലെ തന്നെ താന്ത്രിക വിദ്യ അഭ്യസിച്ച ആളുകൾക്ക് പൗരോഹിത്യത്തിലേക്കു കടന്നു വരുന്നതിനും നിയമത്തിന്റെ പിൻബലം വേണ്ടി വന്ന നാടാണ് നമ്മുടെ നാട്. അധസ്ഥിത വിഭാഗങ്ങളുടെ ആത്മീയ രംഗത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി നിയമത്തിന്റെയും പോരാട്ടത്തിന്റെയും ആവശ്യകതയുണ്ടായ ഈ നാട്ടിൽ 1888 ൽ ആത്മീയ രംഗത്ത് ശ്രീനാരായണ ഗുരു തുടങ്ങിവച്ച വിപ്ലവ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്നത്തെ ഈ ചരിത്ര പ്രധാനമായ വിധിയെ നമ്മൾ കാണേണ്ടതുണ്ട്.
കേരളത്തിന്റെ നവോത്ഥാന പ്രക്രിയയെ മുന്നോട്ടു നയിക്കുന്നതിന് വേണ്ടി നവോത്ഥാന പൈതൃകമുള്ള, പാരമ്പര്യമുള്ള, പരിഷ്കരണ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും ഐക്യം രൂപപ്പെടേണ്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നുള്ളത്.
കെ.പി.എം.എസ് ന്റെ സ്ഥാപക ജനറൽ സെക്രട്ടറി ചന്ദ്രശേഖര ശാസ്ത്രിയുടെ അനുസ്‌മരണ ദിനവുമായി ബന്ധപെട്ടു ഈ നവോത്ഥാന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും കേരളത്തിന്റെ പരിഷ്കരണ പ്രവർത്തനങ്ങൾക്കു കെ.പി.എം.എസ് പ്രതിഞ്ജാബദ്ധമാണെന്നാണ് ഈ അവസരത്തിൽ സൂചിപ്പിക്കാനുള്ളത്.
തെരുവിലുണ്ടാകുന്ന ആൾക്കൂട്ടങ്ങളിലാണ് കോടതി വിധി നടപ്പാക്കുന്നതിന്റെ അടിത്തറ ഗവണ്മെണ്ട് കണ്ടെത്തുന്നതെങ്കിൽ തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം ആളുകൾ, വിശ്വാസികൾ തന്നെ -വിധിയുമായി ബന്ധപെട്ടു ഗവണ്മെന്റിന്റെ നീക്കങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടാൻ സർക്കാർ തയ്യാറാവണം.
ആത്മീയ രംഗത്ത് വിവേചനം അനുഭവിക്കേണ്ടിവന്ന, അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് കൂടി വിശ്വാസി സമൂഹത്തിന്റെ ഭാഗമാകാനുള്ള ചരിത്ര പ്രധാനമായ ഈ വിധിയെ നടപ്പിലാക്കുന്നതിന് വേണ്ടി കേരളത്തിലെ പുരോഗമന സർക്കാർ തയ്യാറാകണമെന്നു കൂടെ അഭിപ്രായപ്പെടുന്നു.അത് കൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് കോടതി വിധി എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കണം. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.