
പുനലൂര്‍:പുനലൂർ റബ്ബർ ബോർഡ് റീജിയണൽ ഓഫീസിന് പരിധിയിൽ പ്രവർത്തിക്കുന്ന ഇടമൺ റബ്ബർ ടാപ്പിംഗ് പരിശീലനകേന്ദ്രത്തിൽ ടാപ്പിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 30 പ്രവർത്തി ദിവസങ്ങളിൽ നടത്തപ്പെടുന്ന പ്രസ്തുത പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദിനംപ്രതി 100 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. 18 നും 50നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന റബ്ബര്‍ കർഷകര്‍ക്കും ടാപ്പിംഗ് തൊഴിലായി സ്വീകരിക്കുവാന്‍ താൽപര്യമുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ ഒക്ടോബര്‍ 29 ന് അധാര് കാര്‍ഡിന്റെ കോപ്പിയും,ബാങ്ക് പാസ്ബുക്കിന്റെ മുന്‍ പേജിന്റെ കോപ്പിയും പ്രായം തെളിയിക്കുന്ന രേഖയുടെ കോപ്പിയും ആയി പുനലൂര്‍ റബ്ബര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് ഡെപ്യുട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0475 2222616
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ