ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തമിഴ്നാട് നിയമസഭയിലെ 18 എം.എൽ.എമാർ അയോഗ്യരെന്നു മദ്രാസ് ഹൈക്കോടതി.


കുറ്റാലം:അയോഗ്യരാണെന്നു വിധിച്ച 18 എം.എൽ.എമാർ കുറ്റാലം റിസോർട്ടിൽ നിന്നും മധുരയിലേക്ക് പോയി.ഭാവി കാര്യങ്ങൾ ടി.ടി.വി ദിനക്കാരുനുമായി കൂടിയാലോചിച്ച ശേഷം എന്ന് റിസോർട്ട് വിട്ട എം.എൽ.എമാർ.  വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി വിധി പുറത്തു വന്നത്. വിധി കാത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുറ്റാലത്തെ ഇശക്കി ഹൈ വ്യൂ റിസോർട്ടിൽ താമസിച്ചു വന്നിരുന്ന എം.എൽ.എമാർ വ്യാഴാഴ്ച അനിശ്ചിതത്വത്തിനും, നാടകീയതയ്ക്കും തിരശീല ഇട്ട് മധുരയിലേക്ക് മടങ്ങി. ഉച്ച തിരിഞ്ഞു 3 മണിയോടെയാണ് എം.എൽ.എമാർ റിസോർട് വിട്ടത്. രാവിലെ 11 നു കോടതി വിധി പുറത്ത് വന്നെങ്കിലും 3 മണിവരെ കുറ്റാലത്തെ റിസോർട്ടിൽ എം. എൽ.എ.മാർ  ചെന്നൈയിൽ നിന്നുള്ള നിർദേശങ്ങൾക്ക് കാത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ മുതൽക്കേ തന്നെ റിസോർട്ടിന് മുന്നിൽ കാത്ത് നിന്ന ദേശിയ, സംസ്ഥാന മാധ്യമ സംഘങ്ങളെ അകത്തു കയറ്റി വിടുകയോ, എം.എൽ.എമാർ സംസാരിക്കുകയോ ചെയ്തില്ല. ഒടുവിൽ 3 മണിക്ക് ആദ്യം പുറത്തെത്തിയ അയോഗ്യനാക്കപ്പെട്ട ആറുവകുറിച്ചി നിയമസഭ അംഗവും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായ സെന്തിൽ ബാലാജി മാധ്യമങ്ങളെ കണ്ടു. മധുരയിൽ ഒത്തുചേരാനാണ് നിർദേശം ലഭിച്ചിട്ടുള്ളത് എന്നും, വെള്ളിയാഴ്ച ടി.ടി.വി  ദിനകാരനുമായുള്ള കൂടിയാലോചനയ്ക് ശേഷം പത്ര സമ്മേളനം വിളിച്ച് ഭാവി പരിപാടി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മുമ്പ് സമാനമായ രണ്ട് കേസുകളിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച എം.എൽ.എമാരുടെ ഉദാഹരണം ചൂണ്ടി കാട്ടി മറ്റൊരു അയോഗ്യനായ എം.എൽ.എ പളനിയപ്പൻ മാധ്യമങ്ങളോട് സംസാരിച്ചു. 7 വാഹനങ്ങളിലായി 15 എം.എൽ. മാരും ഒരുമിച്ചാണ് മധുരയ്ക്കു തിരിച്ചത്.
റിപ്പോര്‍ട്ടര്‍ ബിനു തെന്മല
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.