
പുനലൂർ: തൊളിക്കോട് ഗവ.എൽപി സ്കൂളിന്റെ ഓഫിസ് കുത്തിത്തുറന്ന് പണവും രേഖകളും മോഷ്ടിച്ചു. ഓഫിസിന്റെ മുന്നിലെ വാതിലിന്റെ രണ്ട് പൂട്ടുകളും ആയുധം ഉപയോഗിച്ച് പൊളിച്ചാണ് അകത്ത് കയറിയത്. ഓഫിസ് മുറിക്കുള്ളിലെ അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലാണ്.
അലമാരയ്ക്ക് ഉള്ളിലുണ്ടായിരുന്ന ഫയലുകളും രേഖകളും വാരി വലിച്ചിട്ടിട്ടുണ്ട്. മേശയ്ക്കുള്ളിലും സൂക്ഷിച്ചിരുന്ന 4500 രൂപയും കുട്ടികളുടെ സമ്പാദ്യനിധിയിൽ സൂക്ഷിച്ചിരുന്ന 500 രൂപയും നഷ്ടമായി. തുടർന്ന് ഓഫിസിനുള്ളിൽ വെള്ളം ഒഴിച്ച് രേഖകൾ നശിപ്പിച്ച നിലയിലാണ്. മുൻവർഷവും ഇവിടെ മോഷണ ശ്രമം നടന്നിരുന്നു. പുനലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മേല്‍നടപടികള്‍ സ്വീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ