ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന് ആഭിമുഖ്യത്തിൽ വനംമന്ത്രി കെ രാജുവിനും അധ്യാപകൻ കെ.ജി എബ്രഹാമിനും സ്വീകരണം


പുനലൂര്‍:വനംമന്ത്രി അഡ്വക്കേറ്റ് കെ രാജുവിനും സംസ്ഥാന അവാർഡിന് അർഹനായ അധ്യാപകൻ കെ.ജി എബ്രഹാമിനും ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന് ആഭിമുഖ്യത്തിൽ പുനലൂരിൽ സ്വീകരണം നൽകി.
ക്ഷീരവികസന വകുപ്പിലെ പ്രവർത്തനം ദേശീയ തലത്തിൽ ശ്രദ്ധ വരുന്ന തരത്തിൽ വികസിപ്പിച്ച് ദേശീയ അവാർഡിന് അർഹനായ ക്ഷീര വകുപ്പ് മന്ത്രി അഡ്വക്കേറ്റ്  കെ രാജുവിനും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ.ജി എബ്രഹാമിനും ആണ് പ്രധാന അധ്യാപക ഫോറത്തിന്റെ നേതൃത്വത്തിൽ സ്വീകരണവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചത് പുനലൂർ എ.ഇ.ഓ ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
മന്ത്രി കെ രാജുവിന് എ.ഇ.ഒ. ഉണ്ണികൃഷ്ണനും അധ്യാപകൻ  കെ.ജി എബ്രഹാമിന് ബി.പി.ഓ കെ.മായയും ഉപഹാരം നൽകി ആദരിച്ചു.അവാർഡിന് അർഹനായ ശേഷം തനിക്ക് നിരവധി സ്വീകരണങ്ങൾ ലഭിച്ചെങ്കിലും പ്രധാന അധ്യാപകരുടെ സ്വീകരണം ഏറ്റവും മികച്ചതായി കണക്കാക്കുന്നതായി മന്ത്രി പറഞ്ഞു
യോഗത്തിന് പ്രഥമ അധ്യാപകഫോറം പ്രസിഡണ്ട് ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ബിജു കെ തോമസ് സ്വാഗതം പറഞ്ഞു ബി.പി.ഓ  കെ മായ ,റ്റി. ജോസഫ് റോയി തുടങ്ങിയവർ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.