
അഞ്ചൽ: മുറ്റമടിക്കവേ ഇലക്ട്രിക് എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തടിക്കാട് മലമേൽ നട്ടാലുംമൂട് വീട്ടിൽ പാത്തുമ്മാൾ ബീവി(65)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന്റെ ഭിത്തിയോട് ചേർന്ന് കുഴിച്ചിട്ടിരുന്ന എർത്ത് കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് പറയപ്പെടുന്നു.തെറിച്ചുവീണ വൃദ്ധയെ ഉടൻ തന്നെ ബന്ധുക്കൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. പരേതനായ ഷാഹുൽ ഹമീദാണ് ഭർത്താവ്.
മക്കൾ: സലീന, ഹസീന. മരുമക്കൾ: പരേതനായ ഹുസൈൻ, സലീം.നിയമ നടപടികൾക്ക് ശേഷം ഇന്ന് (ശനി) തടിക്കാട് മുസ്ലീം ജമാഅത്ത് പള്ളിയിൽ സംസ്കരിക്കും.അഞ്ചൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ