ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ജീവനക്കാരെ വാഹന പരിശോധനയ്ക്കിടെ വ്യാജമദ്യ മാഫിയ ആക്രമിച്ചു


അഞ്ചല്‍:പുനലൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ജീവനക്കാരെ വാഹന വരിശോധനയ്ക്കിടെ വ്യാജമദ്യ മാഫിയ ആക്രമിച്ചു.പുനലൂർ സർക്കിൾ ഓഫീസിലെ ജീവനക്കാരായ പ്രിവന്റീവ് ഓഫീസർ റെജി സിവിൽ എക്സൈസ് ഓഫീസർ അനീഷ് അർക്കജ് എന്നിവർക്കാണ് പരുക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ റെജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷ് അര്‍ക്കജ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.തിരുവനന്തപുരത്ത്‌ നിന്ന് ചാരായം കവറിലാക്കി ഫോൺ വഴി ബുക്ക്‌ ചെയ്യുന്നവർക്ക്‌ കൊണ്ട്‌ കൊടുക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന്  നടത്തിയ പരിശോധനയിൽ KL 19 E 3774  എന്ന നമ്പരുള്ള സ്കൂട്ടര്‍ നിർത്താതെ പോവുകയും വാഹനം പിന്തുടർന്ന എക്സൈസ് ജീവനക്കാരെ സ്കുട്ടറിൽ വന്നവർ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നെന്ന് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ അനിഷ്‌ അർക്കജ്‌ പറഞ്ഞു.
നെടുമങ്ങാട്,  കൊക്കുടി ചാമുണ്ടി നഗറിൽ പ്രണവം വീട്ടിൽ സതീശൻ (ചാമുണ്ടി ഉണ്ണി - 32) സഹോദരൻ സുധൻ (30 ) എന്നിവരാണ് രക്ഷപെട്ടത്.കഴിഞ്ഞ ദിവസം പകൽ രണ്ട് മണിയോടെ യാണ് എക്സൈസ് സംഘം ആകമണത്തിനിരയായത്.കരവാളൂരിലുള്ള ഇടപാടുകാർക്കു് നൽകാൻ വേണ്ടി സ്കൂട്ടറിൽ മദ്യവുമായെത്തുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെത്തുടർന്ന് പുനലൂർ എക്സൈസ് സർക്കിളിലെ ഷാഡോ എക്സൈസ്  ഓഫീസർമാരായ റജി,  അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ റജിയെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലും അനീഷിനെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.കരവാളൂർ മുതൽ  സ്കൂട്ടർ യാത്രികരെ പിന്തുടർന്ന് വന്ന ഷാഡോ എക്സൈസിനെ വെട്ടിച്ച് -മാവിളയിൽ നിന്നും വടമൺ റോഡിലൂടെ സ്കൂട്ടർ അതിവേഗം ഓടിച്ചു പോയി .പിന്തുടർന്നെത്തിയ എക്സൈസുകാർ വടമൺ ജംഗ്ഷന് സമീപത്ത് വച്ച് സ്കൂട്ടർ യാത്രികരെ പിടികൂടിയെങ്കിലും ഹെൽമറ്റ് വച്ച് എക്സൈസുകാരെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.ഇവർ സഞ്ചരിച്ച സ്കൂട്ടറും കവറിലാക്കിയ നിലയിൽ മൂന്ന് ലിറ്റർ വാറ്റ് ചാരായവും കസ്റ്റഡിയിലെടുത്തു. എക്സൈസുകാരെ സമാനമായ രീതിയിൽ ആക്രമിച്ച്‌ മുൻപും ഇവർ രക്ഷപ്പെട്ടിട്ടുണ്ട്‌ പ്രതികൾ കാട്ടാക്കട പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ തിരുവനന്തപുരം ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലേയും ക്രിമിനൽ കേസ് പ്രതികളും പിടികിട്ടാപ്പുള്ളികളുമാണെന്ന് അഞ്ചൽ എക്സൈസ് അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.