
അഞ്ചൽ: ഷുഗർ രോഗത്തെത്തുടർന്ന് കാൽവിരലുകൾ മുറിച്ചു മാറ്റിയത് മൂലം പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾക്ക് പോകാൻ പോലും കഴിയാതിരുന്ന വൃദ്ധയ്ക്ക് ആശ്വാസമായി ''വാക്കർ " ലഭിച്ചു. "നമ്മുടെ അഞ്ചൽ " എന്ന പേരിൽ രൂപീകരിച്ചിട്ടുള്ള വാട്സ് ആപ് ഗ്രൂപ്പംഗങ്ങളുടെ ഉദാരതയിലാണ് വാക്കർ ലഭിച്ചത്.ഏതാനും മാസങ്ങളായി അസുഖബാധിതയായി വീട്ടിൽ കിടക്കുകയായിരുന്ന ഇടയം കരുപ്പോട്ടിക്കോണത്ത് ചാവരഴികത്ത് വീട്ടിൽ സോമരാജന്റെ ഭാര്യ ശാന്ത (64) യുടെ ദയനീയാവസ്ഥ ആശാ വർക്കറായ വിനീതയാണ് വാട്സ് ആപ് ഗ്രൂപ്പംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.ഇതേത്തുടർന്നാണ് സഹായമെത്തിച്ചത്.ഗ്രൂപ്പ് അഡ്മിൻ മൊയ്തു അഞ്ചൽ, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ.ബാലചന്ദ്രൻ ,വാട്സ് ആപ് ഗ്രൂപ്പംഗങ്ങളായ വി.എസ്.റാണ, ദീപു, ആശാ പ്രവർത്തക വിനീത എന്നിവർ ശാന്തയുടെ വീട്ടിലെത്തിയാണ് വാക്കർ നൽകിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ