ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

17 വയസുകാരി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ


പത്തനാപുരം: 17 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് കസ്റ്റഡിയിൽ.അലിമുക്ക് വെട്ടിത്തിട്ട ചരുവിളവീട്ടിൽ വാസുവിന്റെ മകൻ അരുൺ ദേവ് (24) ആണ് കസ്റ്റഡിയിലായത്.പുന്നല ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് പെൺകുട്ടി. അലി മുക്ക് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ അരുൺ ദേവ്.ഞായറാഴ്ച്ച പുന്നലയിൽ കാർഷിക മേളയോടനുബന്ധിച്ച് നടന്ന മഡ് ഫുട്ബാൾ മത്സരം കാണാനെത്തിയ പെൺകുട്ടിയോട് അച്ചൻകോവിലേക്കുള്ള വഴി ചോദിച്ച ശേഷം ബലമായി ഓട്ടോയിൽ കയറ്റി വിജനമായ വനാതിർത്തിയിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ ബന്ധുക്കൾ ചികിത്സയ്ക്കായി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം പത്തനാപുരം എസ്.ഐമാരായ പുഷ്പകുമാറിന്റെയും ജോസഫ് ലിയോണിന്റേയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ വെട്ടിത്തിട്ടയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവത്തിൽ അരുൺ ദേവിന്റെ സഹായികളായ രണ്ട് പേരെ പറ്റിയും പൊലീസ് അന്വഷിക്കുന്നുണ്ട്. പുന്നല സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വിവാഹം കഴിച്ചതിലും. ഇടമൺ വെള്ളിമല സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിനു വേണ്ടി വീട്ടിൽ നിന്ന് വിളിച്ചിറക്കിയതിലും പോക്സോ നിയമപ്രകാരം കേസ്സിൽ പ്രതിയാണ് അരുൺ രാജ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.