ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

9 ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം


അഞ്ചല്‍:ട്രെയിനിൽ വെച്ച് കാമുകിയെ ആസിഡ് മുഖത്തൊഴിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി  9 ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകുന്നതിനിടയിൽ പോലീസ്‌ പിടിയിൽ.വിളക്കുടി കല്ലുവിള വീട്ടിൽ അരുൺ ആണ് ഏരൂർ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം അഞ്ചൽ നെട്ടയം  സ്കൂളിന്റെ പരിസരത്തുനിന്ന്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് ബൈക്കിൽ കടത്തി കൊണ്ടു പോവുകയായിരുന്നു.അരുൺ കുട്ടിയെ കുളത്തൂപ്പുഴ, തെന്മല, കരവാളൂർ ഭാഗങ്ങളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം നടന്നിരുന്നു.എന്നാൽ കുട്ടിയെ കാണാതായ  വിവരം പുറത്തറിഞ്ഞതോടെ കൂടി നാട്ടുകാരും ബന്ധുക്കളും പോലീസും സംയുക്തമായി വിവിധ സ്റ്റേഷൻ പരിധികളിൽ തിരച്ചിൽ നടത്തുകയായിരുന്നു.വൈകിട്ടോടെ പോലീസ് തിരയുന്നത് അറിഞ്ഞ അരുൺ കുട്ടിയെ കരവാളൂർ ഭാഗത്തു  ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ്‌ പിടിയിലാകുന്നത്.മുൻപ്  ട്രെയിനിൽ വച്ച് കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ചതിന് പുനലൂർ റയിൽവേ  പോലീസിലും, സ്കൂളിൽ നിന്നും ആസിഡ് മോഷ്ടിച്ചതിന് പുനലൂർ  പൊലീസിലും അരുണിനെതിരെ കേസുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.