ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ അർപ്പിത ആശ്രയ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു.ചിത്രം പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം


അഞ്ചൽ അർപ്പിത ആശ്രയ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു. കൊട്ടാരക്കര  കരീപ്ര സ്വദേശിനി സുമതിക്കുട്ടിയമ്മയുടെ മകൾ 50 വയസ്സുള്ള സിന്ധുവാണ് മരിച്ചത്.രാവിലെ 9 മണിയോടുകൂടി കുഴഞ്ഞു വീഴുകയായിരുന്നു, ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഒരുവർഷമായി അഗതി മന്ദിരത്തിൽ അന്തേവാസിയാണ്. അഞ്ചൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പുനലൂർ താലൂക്ക്  ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം  ബന്ധുക്കൾക്കു വിട്ടു നൽകി.മരണപ്പെട്ട അന്തേവാസിയുടെ  ചിത്രം പകർത്താനെത്തിയ മാധ്യമ പ്രവർത്തകനെ സ്ഥാപന നടത്തിപ്പുകാരന്റെ  ഡ്രൈവറും ബന്ധുക്കളിൽ ചിലരും ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു.എന്നാൽ സ്ഥലത്തുണ്ടായിരുന്ന അഞ്ചൽ സ്റ്റേഷനിലെ  ക്രൈം എസ്.ഐ അനൂപ് ഇടപെട്ടു  തടയുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.