ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ സൈബർ ആക്രമണം നടത്തിയതായി പരാതി


അഞ്ചല്‍:സൈബർ ആക്രമണത്തിന് ഇരയായ രണ്ടുപേർ അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അഞ്ചൽ മാവിള പള്ളിപ്പടിഞ്ഞാറ്റേതിൽ ബിബിൻ ബോബച്ചനും പൊടിയാട്ടു വിള സ്വദേശിനിയായ യുവതിയുമാണ് അഞ്ചൽ പോലീസിൽ പരാതി നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഉപഭോക്താവിന് നിയന്ത്രണം പൂർണമായും നഷ്ടപെടുത്തിയ ശേഷം പിന്നീട് ഉടമ അറിയാതെ അക്കൗണ്ടിൽ നിന്നും കൂട്ടുകാർക്കും അശ്ലീല ചിത്രങ്ങളും സന്ദേശവും ചെല്ലുകയും ചെയ്തതോടെയാണ് ഫേസ്ബുക്ക്അക്കൗണ്ട് ഹാക്ക് ചെയിതതായുള്ള വിവരം അക്കൗണ്ട് ഉടമ അറിയുന്നത്.ഇതിനെ തുടർന്ന് ആണ് ഇരുവരും അഞ്ചൽ പോലീസിൽ പരാതി നൽകിയത്. രാത്രിയിൽ രണ്ടു മണിയ്ക്ക ശേഷമാണ് ഫേസ്ബുക്കിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ മൂവായിരത്തിൽപരം വരുന്ന കൂട്ടുകാരെ അശ്ലീല സൈറ്റുകളിൽ മെൻഷൻ രേഖപ്പെടുത്തി എന്നാണ് പരാതി. അശ്ലീല ചിത്രങ്ങൾ ശ്രദ്ധയിൽപെട്ട വിവരം ഫേസ്ബുക്ക് കൂട്ടുകാർ അറിയിച്ചപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട എന്ന് വിവരം മനസ്സിലാക്കാൻ സാധിച്ചത് .താനറിയാതെ അക്കൗണ്ടിൽനിന്നും മറ്റുള്ളവരെ അശ്ലീല സൈറ്റുകളിലേക്ക് മെൻഷൻ ചെയ്യുകയും അവരെയും അതോടൊപ്പം അക്കൗണ്ട് ഉടമയെയും അപഹാസ്യരാക്കി. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്നത് ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങൾ ഭീഷണി നേരിടുന്നു. ഇത്തരത്തിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആവശ്യപ്പെട്ട് അഞ്ചൽ പോലീസിൽ ഇരുവരും പരാതി നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.