
അഞ്ചൽ : അഞ്ചൽ ഈസ്റ്റ് ഹയർസെക്കന്ററി സ്കൂളിലെ പി.ടി.എ ഭരണസമിതി തിരഞ്ഞെടുപ്പ് കൈയ്യാങ്കളിയിൽ അവസാനിച്ചു.നിലവിൽ സി.പി.ഐ പ്രതിനിധിയാണ് സ്കൂളിൽ പി.ടി.എ പ്രസിഡണ്ടായിട്ടുള്ളത്. സ്കൂളിലെ പി.ടി.എ ഭരണസമിതി തിരഞ്ഞെടുപ്പ് കോറം തികഞ്ഞില്ലായെന്ന കാരണത്താൽ സ്കൂൾ അധികൃതരും നിലവിലുള്ള പി.ടി.എ ഭാരവാഹികളും തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി പ്രഖ്യാപിച്ചതോടെ ജില്ലാ പഞ്ചായത്ത് മെമ്പറും സി.പി.എം നേതാവുമായ കെ.സി. ബിനു പ്രതിഷേധവുമായി രംഗത്ത് വന്നതാതായി പറയുന്നു. സി.പി.ഐ നേതാക്കളായ കെ.അനിമോനും ,അജിത്ത് എന്നിവരുമായി വാക്കേറ്റം നടന്നുവെന്നു പറയപ്പെടുന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.സി.ബിനു പരസ്യമായി സി.പി.ഐ നേതാക്കളെ അസഭ്യം പറയുകയും വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം ഉയരുന്നു.ബി.ജെ.പി യുടെനേതൃത്യത്തിൽ എത്തിയവർ പി.ടി.എ ഭരണസമിതി പിടിച്ചെടുക്കുമെന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ