ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ടര്‍ സജിക്ക് എതിരെ വധഭീഷണി.


അഞ്ചല്‍:മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി അഞ്ചൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ടര്‍ സജിക്ക് എതിരെയാണ് വധഭീഷണി. കഴിഞ്ഞ ദിവസം അഞ്ചൽ പനയം ചേരിയിൽ  പ്രവർത്തിക്കുന്ന അർപ്പിത ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയായ കരീപ്ര സ്വദേശിനി സിന്ധു മരണപ്പെട്ടിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.എന്നാൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പോലീസ് നടപടികൾ പൂർത്തിയാക്കിയതിനുശേഷം മാധ്യമപ്രവർത്തകനായ സജി മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കളിൽ ചിലരും ആശ്രയ കേന്ദ്രത്തിന്റെ ആളായി എത്തിയ അഞ്ചൽ അരീപ്ലാച്ചി സ്വദേശി രമേശൻ സജിക്കെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. മരണവുമായി   ബന്ധപ്പെട്ട വാർത്ത എന്തെങ്കിലും  പത്രങ്ങളിലോ ചാനലുകളിലോ  വരുകയാണെങ്കിൽ നിന്നെ വെച്ചേക്കില്ലെന്നും കൊന്നുകളയുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അന്നേദിവസം രാത്രിയിൽ മറ്റൊരു മാധ്യമപ്രവർത്തകനെ വിളിച്ചു കൊക്കോ സ്വദേശിയും സ്ഥാപന ഉടമയുടെ ഡ്രൈവറുമായ സജി എന്ന ആൾ മാതൃഭൂമിയിലെ സജിയെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും   ഭീഷണി മുഴക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് സജി അഞ്ചൽ എസ്.ഐ  അശോകനും, പുനലൂർ ഡി.വൈ.എസ്.പി, എസ് പി എന്നിവർക്കും പരാതി നൽകിയിരിക്കുകയാണ്.ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യം ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
ഈ ആശ്രയ കേന്ദ്രത്തിൽ ഉണ്ടായ മരണങ്ങൾക്കെതിരെ ആക്ഷൻ കൌൺസിൽ രൂപികരിച്ചു പോലീസ് സ്റ്റേഷൻ മാർച്ചു വരെ കുറച്ചു നാളുകൾക്കു മുന്പ്  നടന്നിട്ടുള്ളതാണ്.
ഒരു  മാധ്യമ പ്രവർത്തകനെതിരെയുള്ള  വധ ഭീഷണിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് അഞ്ചൽ പ്രെസ്സ് ക്ലബും, കേരള പത്രപ്രവർത്തക അസോസിയേഷൻ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.