ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കാണികള്‍ക്ക്‌ ആവേശമായി ഇളമ്പലിലെ കർഷക്കൂട്ടായ്മ മരമടി മല്‍സരം


ഇളമ്പൽ:കാണികള്‍ക്ക്‌ ആവേശമായി ഇളമ്പലിലെ കർഷക്കൂട്ടായ്യുടെമ മരമടി മല്‍സരം  കൽപ്പാത്തിങ്കൽ ഏലായിലെ ചേറിൽ കാളക്കൂറ്റന്മാർ ഉശിരും കരുത്തുമേറ്റി ഓടിയപ്പോൾ ഇളമ്പൽ മരമടി മത്സരം വേറിട്ട അനുഭവം കാണികള്‍ക്ക്‌ ആവേശം പകര്‍ന്നു. കാളക്കൂറ്റന്മാരുടെ മെയ്ക്കരുത്തും കർഷകരുടെ മനക്കരുത്തും ഒത്തൊരുമിച്ച മത്സരം ഇളമ്പലിയിലെ കാർഷികപ്പെരുമയുടെ വിളംബരം കൂടിയായി.
ഇളമ്പൽ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മത്സരം. ഇളമ്പൽ സഹകരണ ബാങ്ക് സ്വന്തമായി നെൽക്കൃഷി നടത്തുന്ന ഏലായാണ് കൽപ്പാത്തിങ്കൽ. മരമടിക്ക് വിലക്കുവന്ന് പത്തു വർഷത്തിനു ശേഷം കിഴക്കൻ മലയോര മേഖലയിൽ ഇതാദ്യമായാണ് മരമടി മത്സരം സംഘടിപ്പിക്കുന്നത്. ചിത്രമെടുക്കാനും മത്സരം കാണാനുമായി കിഴക്കൻ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് ഇളമ്പലിൽ എത്തിയത്.
നൂറ്റാണ്ടുകളുടെ പഴമ പേറുന്ന കാർഷിക കായികോത്സവം പുത്തൻ തലമുറയ്ക്ക് കൗതുകവും നവ്യാനുഭവവുമായി. ഓരോ ജോഡി ഉരുക്കളും ഫിനിഷിങ് പോയിന്റിലേക്ക് പായുമ്പോൾ ചേറിലുയർന്ന വീറും വാശിയും കാണികളിലും ആവേശത്തിരയിളക്കി. വയലുകൾ ഭൂരിഭാഗവും നികത്തപ്പെടുകയും നെൽക്കൃഷി കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇളമ്പലിലെ കർഷക്കൂട്ടായ്മ കന്നുപൂട്ട് മത്സരത്തിന് കളമൊരുക്കിയത്. രാവിലെ പത്തിന് തുടങ്ങിയ മത്സരങ്ങളിൽ 25 ജോഡി ഉരുക്കളാണ് കരുത്തുകാട്ടിയത്.
കയറിട്ടത്, കയറിടാത്തത്, വേഗം, ചാമ്പ്യൻ, ഓട്ടക്കാർ, പ്രദർശനം തുടങ്ങിയ ഇനങ്ങളിൽ സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി വെവ്വേറെ മത്സരങ്ങളാണ് നടന്നത്.
പത്തനാപുരം കാർഷികവികസന ബാങ്ക് പ്രസിഡന്റ് ബി.അജയകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വിജയൻ അധ്യക്ഷനായി. നെല്ല്, വാഴ കൃഷികളിലും സമ്മിശ്ര കൃഷി, ഹൈടെക് കൃഷി എന്നിവയിലും മികവു തെളിയിച്ചവരെയും പശു, കോഴി വളർത്തലിൽ മാതൃകയായ കർഷകരെയും ചടങ്ങിൽ ആദരിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.