ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇളമ്പൽ മരങ്ങാട് മാർ ഗ്രീഗോറിയോസ് സിറിയൻ ചർച്ചിൽ പെരുന്നാളും കൺവെൻഷനും തുടങ്ങി


പുനലൂർ :ഇളമ്പൽ മരങ്ങാട് മാർ ഗ്രീഗോറിയോസ് സിറിയൻ ചർച്ചിൽ പെരുന്നാളും കൺവെൻഷനും തുടങ്ങി. ഒക്ടോബർ 28ന് രാവിലെ വി. കുർബാനക്ക് ശേഷം പെരുന്നാളിന് കൊടിയേറി നവംബർ 1 ന് വി. കുർബാന കഴിഞ്ഞു രാവിലെ 9മണിക്ക് പരി. പരുമല തിരുമേനിയുടെ കബറിങ്കലേക്കു പദയാത്ര നടത്തി.ഞാറാഴ്ച ആത്മീയ സംഘടനകളുടെ വാർഷികം ബിജു ടി പന്തപ്ലാവ് (സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കന്ററി സ്കൂൾ, കൊട്ടാരക്കര ) ക്ലാസ്സ്‌ നയിച്ചു നാളെ (ചൊവ്വ ) രാവിലെ 7 ന് പ്രഭാതനമസ്കാരം, വി. കുർബാന വെരി റവ. പി ജെ കുര്യൻ (കോർ എപ്പിസ്കോപ്പ ആനന്ദപ്പള്ളി ) 6.30ന് സന്ധ്യാനമസ്കാരം 7ന് ഗാനശുശ്രൂഷ, വചനശുശ്രൂഷ റവ. ഫാ പ്രകാശ് കെ തോമസ് (വികാരി സെന്റ് മേരീസ്‌ ഓർത്തോഡോക്സ് വലിയ പള്ളി ആയൂർ ) ബുധനാഴ്ച രാവിലെ 7ന് പ്രഭാതനമസ്കാരം വി. കുർബാന റവ. ഫാ. ജോൺ ഫിലിപ്പ് (വികാരി സെന്റ് ജോർജ് വലിയ പള്ളി അഞ്ചൽ )6.30ന് സന്ധ്യ നമസ്കാരം 7ന് ഗാനശുശ്രൂഷ, വചനശുശ്രൂഷ റവ ഫാ എബ്രഹാം വർഗീസ് (മൗണ്ട് ഹോരേബ് ആശ്രമം ശാസ്താംകോട്ട ) വ്യാഴാഴ്ച രാവിലെ 7ന് പ്രഭാതനമസ്കാരം വി. കുർബ്ബാന റവ. സി ഡി രാജൻ (കൊട്ടാരക്കര -പുനലൂർ ഭദ്രാസന സെക്രട്ടറി )6.30ന് സന്ധ്യനമസ്കാരം, 7ന് ഗാനശുശ്രൂഷ വചനശുശ്രൂഷ റവ ഫാ ജോൺ സ്ലീബാ മുഖത്തല (വികാരി സെന്റ് ഗബ്രിയേൽ ഓർത്തോഡോക്സ് ചർച്ച് നല്ലില ) വെള്ളിയാഴ്ച രാവിലെ 7ന് പ്രഭാത നമസ്കാരം, വി.കുർബ്ബാന റവ. ഫാ ടി തോമസ് കുട്ടി, നല്ലില (വികാരി സെന്റ് തോമസ് സെഹിയോൻ ഓർത്തോഡോക്സ് ചർച് തൃപ്പലഴികം ) 6.30ന് സന്ധ്യാനമസ്കാരം ഭക്തിനിർഭരമായ പ്രദക്ഷിണം (പള്ളി അങ്കണത്തിൽ നിന്നും ആരംഭിച് തിരുവഴി കുരിശടി വഴി ഇളമ്പൽ ജംഗ്‌ഷനിലെത്തി തിരികെ മീന്തലോട് വഴി പള്ളിയിലെത്തിച്ചേരുന്നു )
വൈകിട്ടു 5 മുതൽ സന്ധ്യ നമസ്കാരം വരെയും പ്രദക്ഷിണത്തിനു ശേഷവും സിദ്ധാർത്ഥ് ദിനേശ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച 7ന് പ്രഭാതനമസ്കാരം 8ന് വി. മൂന്നിന്മേൽ കുർബ്ബാന വെരി. റവ. മാത്യൂസ് റമ്പാൻ ചെങ്ങമനാട്, റവ. ഫാ. ഡോ. ജേക്കബ് ജോൺ, റവ. ഫാ. സി തോമസ്കുട്ടി (ഇടവക പട്ടക്കാർ )പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം ആശിർവാദം നേർച്ചവിളമ്പ് വളർത്തുമൃഗ ദാനം കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ നടത്താൻ തീരുമാനിച്ചതായി ഇടവക വികാരി ഫാ ജി കോശി ഒറ്റപ്ലാമൂട്ടിൽ, ട്രസ്റ്റി ജി അലക്സ്‌ (അഞ്ജു ഭവൻ )സെക്രട്ടറി ഉണ്ണിക്കുഞ്ഞ് ടി (മലമുകളിൽ തെക്കേതിൽ )എന്നിവർ അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.