
പുനലൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ: ആർ.വി.അശോകനു പുനലൂർ താലൂക്കു ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി. കേരളത്തിൽ നിന്നും ജനറൽ സെക്രട്ടറി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ഡോ അശോകൻ. പ്രമുഖ ഗാന്ധിയനും പ്രശസ്ത ഫിസിഷ്യനുമായ ഡോ അശോകൻ പുനലൂർദീൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കൂടിയാണ്.ആശുപത്രികളിലെ മാലിന്യ സംസ്കരണ പദ്ധതിയായ IMAGE ന്റെ സൂത്ര ധാരകനാണ്.
താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാസ്റ്റ്ലസ് ജൂനിയറിന്റെ അധ്യക്ഷതയിൽ സമ്മേളനം പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കുഞ്ഞ്കൃഷ്ണൻ,വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള,എസ്.നാസർ, ഡി.സുകേശൻ, പ്രൊ. പി. കൃഷ്ണൻകുട്ടി ,പി.കെ.ഗോപി, ഡോ. ഷെർലി ശങ്കർ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ