ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കല്ലടയാറിന് ഇരുവശവും മാലിന്യ തിട്ടകൾ രൂപപ്പെട്ടു


പുനലൂര്‍:സംസ്ഥാന സർക്കാർ പുഴകളും തോടുകളൂം കുളങ്ങളും മാലിന്യ മുക്തമാക്കുവാൻ ഉള്ള മാതൃകാ നഗരമായി തെരഞ്ഞെടുത്ത,സീറോ വേസ്റ്റ് നഗരസഭ എന്നപേരില്‍ പേരെടുക്കാന്‍ ശ്രമിച്ചു എങ്കിലും എങ്ങും എത്തിയില്ല എന്ന് ആരോപണം ഉയരുന്നു. പുനലൂരിൽ കല്ലടയാർ ശുദ്ധീകരിക്കുന്ന വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു. ഉദ്ഘാടനവും പൊടിപൊടിച്ചു നടത്തി.അതിന്റെ ഭാഗം ആയി വെട്ടിപ്പുഴ തോട് നഗരസഭ വൃത്തിയാക്കി. എന്നാല്‍ വെട്ടിപ്പുഴ തോട്ടിലേക്ക്‌ ഒഴുക്കുന്ന കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തടയാന്‍ നഗരസഭ ഒരു നടപടിയും എടുത്തില്ല എന്ന് ആരോപണമുണ്ട്. കെട്ടിക്കിടന്ന മാലിന്യങ്ങള്‍ കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായി ഒഴുകിപ്പോയി നദി വൃത്തിയായി. മഴ നിലയ്ക്കുകയും ജലനിരപ്പു താഴുകയും ചെയ്തപ്പോൾ വീണ്ടും മാലിന്യം ഒഴുകി തീരങ്ങളിൽ നിറഞ്ഞ് ഉണങ്ങി തിട്ടകളായി രൂപപ്പെട്ടു.
സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പുനർജനി പദ്ധതി പുനലൂരിൽ കൊട്ടും കുരവയുമായി ആഘോഷിച്ചു മാസങ്ങൾ കഴിയുന്നതിനു മുന്നേ മാലിന്യങ്ങള്‍ കുന്നുകൂടി വലിയ തിട്ടകൾ രൂപപ്പെട്ടു.ഡാം തുറക്കുകയോ ശക്തമായ മഴയിലോ കല്ലടയാറ്റിൻ ജലനിരപ്പുയരാതെ ഈ മാലിന്യം നീക്കം ചെയ്യാൻ കഴിയില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.