
അഞ്ചൽ : അഞ്ചൽ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ഏരൂർ റിസർവ്വിന്റെ ഭാഗമായ നെടുവന്നൂർ കടവ് 15 ഏക്കർ ഭാഗത്ത് സ്ഫോടക വസ്തുകൾ ഉപയോഗിച്ച് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ കുളത്തുപ്പുഴ നെടുവണ്ണൂർ സ്വദേശികളായ സാബു (45) , രാജൻ(കാക്കരാജൻ) (35) ,ശ്രീമോൻ (24),ബാലകൃഷ്ണർ (60) എന്നിവരെ വനപാലകർ അറസ്റ്റ് ചെയ്തു.
കാട്ടു പന്നിയുടെ ജഡം ഉൾപ്പെടെ ഇറച്ചിയും സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച നിലയിൽ തലയും പ്രതികളിൽ നിന്നും വനപാലകർ പിടിച്ചെടുത്തു. കോടതിയിൽഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ