
അഞ്ചല്‍:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം അഞ്ചലിൽ നടക്കുന്നതിനന്റെ ഭാഗമായി സ്വാഗതസംഘരൂപീകരണം നടന്നു.അഞ്ചൽ എല്‍.പി.എസ് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കശുവണ്ടി കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.2019 ജനുവരി മാസം 12 13തീയതികളിലാണ് കെ.എസ്.ടി.എ കൊല്ലം ജില്ലാ സമ്മേളനം അഞ്ചലിൽ നടക്കുന്നത് .കെ. എൻ ബാലഗോപാൽ, സുദേവൻ, ജോർജ്ജ് മാത്യു, എസ് ജയമോഹൻ, എസ് രാജേന്ദ്രൻ, ബാബു പണിക്കർ എന്നിവർ രക്ഷാധികാരികളായും വിശ്വസേനൻ ചെയർമാനായും കെ.എസ്.ടി.എ അഞ്ചൽ ഉപജില്ല സെക്രട്ടറി കിരണ്‍കുമാറിനെ ജെനറൽ സെക്രട്ടറി യായും തിരഞ്ഞെടുത്തു.കെ.എസ്.ടി.എ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനം ക്ക്രോഢീകരിക്കുന്നതിനുവേണ്ടി 101അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ