
കോട്ടയം/പുനലൂര്‍ :കെവിന്റെ ദുരഭിമാനക്കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി. എ.എസ്.ഐ ടി.എം.ബിജുവിനെതിരെയാണ് കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. ബിജുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്. കെവിന് കൊലപാതകവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാമായിരുന്നിട്ടും മറച്ചു വെക്കുകയായിരുന്നു. ഇതിന് പുറമെ ഗുണ്ടാസംഘത്തില്‍ നിന്നും കൈക്കൂലിയും വാങ്ങി വേണ്ട ഒത്താശ ചെയ്തു കൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് . എഎസ്ഐ ടി.എം.ബിജുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തു സംഭവത്തെ തുടര്‍ന്ന് ഐ.ജി വിജയ് സാഖറെ ഉള്‍പ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ