ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊള്ളപ്പലിശക്കാരന്‍ കയ്യടക്കിയ വീട് കളക്റ്റര്‍ സീൽ ചെയ്തു


അഞ്ചൽ: ഏരൂരിൽ കൊള്ളപ്പലിശക്കാരനാല്‍ കുടിയിറക്കപ്പെട്ട കുടുംബം വർഷങ്ങളായി  വീടിൻറെ സിറ്റൗട്ടിൽ താമസിക്കുകയും പലിശക്കാരന്റെ ബന്ധു വീട്ടിനുള്ളിൽ താമസിച്ചു വരുന്നതിനും തുടർന്നുള്ള സംഘർഷത്തിനും വിരാമമായി. 30 ലക്ഷം രൂപ പലിശക്ക് എടുക്കുകയും 70 ലക്ഷം രൂപ നല്കാനുണ്ടെന്നു പറഞ്ഞു വീടും വസ്തുവും കൈക്കലാക്കി വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ ഇറക്കി വിടുകയായിരുന്നു.വീട്ടിൽ താമസിച്ചിരുന്ന സിന്ധുവും കുടുംബവും വീടിന്റെ സിറ്റ്ഔട്ടിൽ താമസമാക്കി. ഇതിനെ തുടർന്ന് വീട്ടിനുള്ളിൽ താമസിപ്പിച്ചിരുന്ന പലിശകാരന്റെ ബന്ധുക്കളുമായി സംഘർഷങ്ങൾ പല തവണ ഉണ്ടായി. സിറ്റൗട്ടിൽ താമസിച്ചിരുന്ന കുടിയിറക്കപ്പെട്ട  കുടുംബം കതക് വെട്ടിപ്പൊളിച്ച് വീട്ടിൽ പ്രവേശിച്ച് താമസമാക്കുകയായിരുന്നു. തുടർന്ന് കൂടെയുള്ള  യുവതിക്ക് വെട്ടേൽക്കുകയും  വീട്ടിനുള്ളിൽ  താമസിച്ചിരുന്ന പലിശക്കാരന്റെ ബന്ധുക്കൾക്ക് മാരകമായ രീതിയിൽ മർദ്ദനമേൽക്കുകയും ചെയ്തു.ഒരു വീട്ടിൽ രണ്ടു കുടുംബങ്ങൾ താമസിക്കുന്നതും നിലവിൽ കോടതിയിൽ കേസ് നടക്കുന്നതും സ്ഥലത്തു സംഘർഷം നിലനിൽക്കുന്നതുമായ സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടലിനെ തുടർന്ന് രണ്ടു കുടുംബങ്ങളെയും ഒഴിപ്പിച്ചു വീട് സീൽ ചെയ്തത്.
പുനലൂർ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസിദാർ ജി. സുരേഷ്ബാബു, ഏരൂർ എസ്.ഐ സുധീഷ്‌കുമാറിന്റെ സാന്നിദ്ധ്യത്തിൽ വീടും വസ്തുവും സീൽ ചെയ്തു കളക്ടറുടെ ഉത്തരവ് നടപ്പിലാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.