ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചടയമംഗലത്ത് കൂടെത്താമസിച്ചിരുന്ന സ്ത്രീയെ തള്ളിയിട്ടു കൊന്നു.


അഞ്ചല്‍: ഇളമാട് കുമ്പള ലക്ഷംവീട് കോളനിയിൽ തങ്കലതയാണ്  കൊല്ലപ്പെട്ടത്.കൂടെ താമസിച്ചുവന്ന അഞ്ചൽ വക്കംമുക്ക് സ്വദേശിയായ രാജു പോലീസിന്റെ പിടിയിൽ. മൂന്നു വർഷമായി തങ്കലതയും രാജുവും ഒരുമിച്ചാണ് താമസിക്കുന്നത്. മൂന്നു ദിവസങ്ങൾക്കു മുൻപ് രാജു തങ്ക ലതയുമായി വാക്ക് തർക്കം ഉണ്ടാവുകയും തങ്ക ലതയെ മർദ്ദിക്കുകയും, മർദ്ദനത്തിന് ശേഷം വീടിൻറെ പരിസരത്തുണ്ടായിരുന്ന പാറയിലേക്ക് തള്ളിയിടുകയുമായിരുന്നു. പാറയുടെ മുകളിൽ വയറിടിച്ചു വീണു തങ്കലത മണിക്കൂറുകളോളം പാറയുടെ മുകളിൽ  കിടന്നു.അതിനുശേഷം രാജു  തങ്കലതയെ എടുത്ത് വീട്ടിനുള്ളിൽ കിടത്തുകയും മർദ്ദന വിവരം നാട്ടുകാരോട് പറയാതെ നടക്കുകയായിരുന്നു. മൂന്ന് ദിവസമായി തങ്കലതയെ പുറത്തു കാണാത്തതിനെ തുടർന്ന് പരിസരവാസികൾ അന്വേഷിച്ചെത്തിയപ്പോൾ തങ്ക ലത മരിച്ചുകിടക്കുകയായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും അറിയിച്ചതിനെത്തുടർന്ന് ചടയമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്കലത കൊല്ലപ്പെട്ടതാനെന്നുള്ള വിവരം അറിയുന്നത്. രാജുവിനെ ചോദ്യം ചെയ്തപ്പോൾ രാജു കുറ്റം സമ്മതിച്ചു. തങ്കലതയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുകയും പോസ്റ്റ്മോർട്ടത്തിൽ വയറ്റിനുള്ളിൽ കുടലിന് ശക്തമായ ക്ഷതം ഏറ്റത് മൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.