
കുളത്തൂപ്പുഴ:കുളത്തുപ്പുഴ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ അല്ലെന്ന് സൂചന. മുംബെയിൽ ജോലി നോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് പ്രണയം ആണ് മാതാവിൻെറ ജീവെനെടുത്തതെന്ന് പറയുന്നു. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ.വർഗ്ഗീസ് ഭാര്യ മേരിക്കുട്ടി വർഗ്ഗീസ്(48) ആണ് പട്ടാപ്പകല്‍ മകളുടെ കാമുകൻെറ കൊലക്കത്തിക്ക് ഇരയായത്. പ്രതി മധുരൈ അനുപാനടി ബാബു നഗർ ഡോർ നമ്പർ 48 ൽ സതീഷ് (27)ആണ് കുളത്തൂപ്പുഴ പൊലീസിൻെറ പിടിയിലായ്. ഇന്നലെ വൈകിട്ട് നാലര മണിയോടെ വീട്ടിനുളളിൽ വച്ചാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. പാഴ്സൽ നൽകാനെന്ന വ്യാജേന വീട്ടിനുളളിൽ കടന്ന പ്രതി പെട്ടന്ന് വലത്ത് നെഞ്ചിനുളളിൽ കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റ് രക്തം വാർന്ന് പുറത്തേക്ക് ഒാടിയ മേരിക്കുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഭർത്താവ് വർഗ്ഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗ്ഗീസ് ഉപരിപഠനം നടത്തുന്നതിനായ് ബാഗ്ലൂരിലും ആയതിനാൽ സംഭവ സമയം വീട്ടിനുളളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യുസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അഞ്ചലിലും എത്തിച്ചെങ്കിലും ജീവന് രക്ഷ്ക്കാനായില്ല. സംഭവത്തിന് ശേഷം കടക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിൻതുടന്ന് പിടികൂടി കുളത്തുപ്പുഴ പൊലീസിൽ ഏൽപ്പിച്ചു.
സംഭവത്തേകുറിച്ച് പൊലീസ് പറയുന്നത്. മുംബെയിൽ നേഴ്സിംഗ് ജോലി നോക്കുന്ന മൂത്ത മകൾ ലിസ്സ ഏറെനാളായ് പ്രതിയുമായ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. പ്രതി വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായ് ലിസ്സയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന് പെൺകുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ നിന്നും ഒൺലൈൻ ടാക്സി ബുക്ക് ചെയ്തു കുളത്തൂപ്പുഴയിൽ എത്തിയത്.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യുസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.പെണ്‍കുട്ടിയുടെ അഡ്രസ് അന്വേഷിച്ചു ഉച്ച മുതല്‍ പരിസരങ്ങളില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി എന്നാൽ പെൺകുട്ടി ഇവിടെ ഉണ്ടായിരുന്നില്ല ഇതേതുടർന്ന് മകളുമായുളള പ്രണയ വിവരം മേരിക്കുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി തുടര്‍ന്ന് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്സിയും,ഡ്രൈവർ മധുര സ്വദേശി ചിത്തിര സെൽവവും പൊലീസ് കസ്റ്റഡിയിലുണ്ട്.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ