മദ്യലഹരിയിലെത്തിയ യുവാവ് സ്വന്തം വീടിന് തീവച്ചു


അഞ്ചല്‍:മദ്യലഹരിയിലെത്തിയ യുവാവ് സ്വന്തം വീടിന് തീവച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ കോക്കാട് കൈതക്കെട്ടിന് സമീപമാണ് സംഭവം.ചരുവിള പുത്തൻവീട്ടിൽ ശൈലേശൻ ആണ് അറസ്റ്റിലായത്.പത്തനംതിട്ടയിൽ സെയിൽസ് മാനായ ശൈലേശൻ ഏതാനും ദിവസം മുമ്പ് വീട്ടിലെത്തി ഭാര്യയേയും മക്കളേയും ഉപദ്രവിച്ച ശേഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നുവത്രേ. ഇതിനെ തുടർന്ന് ഭാര്യ കൊല്ലത്തെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.വീട്ടിലെത്തിയപ്പോൾ ആരും വീട്ടിലില്ലാതിരുന്നതാണ് തീ വയ്ക്കാൻ കാരണമെന്ന് പറയപ്പെടുന്നു.വീടിന്റെ അടുക്കളയും അതിനോട് ചേർന്നുള്ള മുറിയിലുണ്ടായിരുന്ന ഫർണീ ച്ചറുകളും കിടക്കകളും വെന്തു നശിച്ചു.പുനലൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.മദ്യലഹരിയിലായിരുന്ന ശൈലേശനെ നാട്ടുകാർ തടഞ്ഞ് വച്ച് അഞ്ചൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു പുനലൂർ കോടതിയിൽ ഹാജരാക്കിയ ശൈലേന്ദ്രനെ റിമാന്റ് ചെയ്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.