ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിർമാണം പൂർത്തീകരിച്ച മാക്കുളം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു


പത്തനാപുരം:നിർമ്മാണം പൂർത്തീകരിച്ച മാക്കുളം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിർമ്മാണം പൂർത്തിയായിട്ടും പാലം തുറന്നു നൽകാത്തതിൽ രൂക്ഷമായ ഗതാഗത പ്രശ്നമാണ് പ്രദേശവാസികൾ നേരിടുന്നത്.പത്തനാപുരം പള്ളിമുക്ക്-കമുകുംചേരി പാതയിലെ പാലം പുനർനിർമാണത്തിനായി പൊളിച്ചതോടെ ഒരുവർഷമായി നാട്ടുകാർ യാത്രാക്ലേശത്താൽ വലയുകയാണ്. 1930 ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം തകർച്ച നേരിട്ടത് മൂലമാണ് രണ്ടു കോടി അറുപത്തിരണ്ട് ലക്ഷം രൂപ ചെലവഴിച്ച് പുതിയ പാലം നിർമ്മിച്ചത് പാലത്തിന്റെ 95 ശതമാനം നിർമാണവും മാസങ്ങൾക്കുമുൻപേ തീർന്നിരുന്നു. പാലത്തിന്റെയും റോഡിന്റെയും ടാറിങ് ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. ഇതുംകൂടി പൂർത്തീകരിച്ചാൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയും. കെഎസ്ആർടിസി ഉൾപ്പെടെ 10 ബസുകൾ സർവീസ് നടത്തിയിരുന്ന ഈ പാതയിൽ പ്രദേശവാസികൾ ഇന്ന് യാത്ര ദുരിതത്തിൽ വലയുകയാണ്. എന്നാൽ ജോലികൾ നിർത്തിവെച്ച്‌ മനപ്പൂർവം കരാറുകാരൻ കാലതാമസം വരുത്തുകയാണെന്നാണ് ആക്ഷേപം. ഒരുവർഷമായി സർവീസുകൾ നിർത്തിവെച്ചതോടെ കമുകുംചേരി ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങളിലുള്ളവർ ബുദ്ധിമുട്ടുകയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മറ്റു യാത്രാമാർഗ്ഗം തേടേണ്ടിവന്നു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.