
അഞ്ചല്‍:രോഗിയായ വിധവയുടെ കോടതി പരിഗണയില്‍ ഇരിക്കുന്ന വസ്തു കയ്യേറി റോഡ് നിര്‍മ്മിച്ചത് ചോദ്യം ചെയ്തതിനാണ് ക്രൂരമര്‍ദ്ദനം.വിധവ ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് മെമ്പർ എന്നിവർക്കെതിരെ അഞ്ചൽ പോലീസിൽ പരാതി നല്കി.

പഞ്ചായത്ത് സെക്രട്ടറി വസ്തു കയ്യേറി റോഡ് നിര്‍മ്മിക്കുന്നില്ല എന്നും വിധവ വാസ്തവ വിരുദ്ധമായി ആണ് പരാതി നല്‍കിയത് എന്നും ഓംബുട്സ്മാനെ തെറ്റിധരിപ്പുക്കുകയും കൂടാതെ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഉൾപ്പെട്ട വസ്തുവാണ് പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ കയ്യേറി കോൺക്രീറ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. അഞ്ചൽ തടിക്കാട് തണ്ണിച്ചാലിൽ വീട്ടിൽ ഷാഹിദാബീവിയാണ് പരാതിക്കാരി. തന്റെ ഒന്നര ഏക്കർ വസ്തുവിൽ ഉൾപ്പെട്ട സ്ഥലം പഞ്ചായത്ത് അധികൃതരും മറ്റും കയ്യേറി കോൺക്രീറ്റ് ചെയ്യുകയായിരുന്നു എന്ന് പരാതിക്കാരി പറയുന്നു. കേസ് നടക്കുന്ന ഭൂമിയായതിനാൽ യാതൊരു നിര്‍മ്മാണ പ്രവർത്തനവും ഉണ്ടാകരുതെന്ന് കോടതി വിധിയുള്ളപ്പോൾ ആണ് തന്റെ ഭൂമി കയ്യേറിയതെന്നും തടയാൻ ചെന്ന തന്നെ മർദ്ദിച്ചെതെന്നും ഷാഹിദാബീവി പറയുന്നു.

കോടതി വിധിയെ ലംഘിച്ചു കൊണ്ട് തന്റെ കോടതി പരിഗണയില്‍ ഇരിക്കുന്ന വസ്തു കയ്യേറി നിർമാണ പ്രവർത്തനം നടത്തിയതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ