
പത്തനാപുരം:പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്തനാപുരത്ത് 70 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. വൺവേ റോഡിന് സമീപം ലൗ ലാന്റിൽ നവാസിന്റ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ 9 മണിയോടെ നവാസും ഭാര്യവും ജോലിക്കായ് വീട്ടിൽ നിന്നും പുറത്ത് പോയി. കുട്ടികൾ നേരത്തേ സ്കൂളിലേക്കും പോയിരുന്നു.വൈകിട്ട് 6 മണിയോടെ നവാസ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർന്ന് കിടക്കുന്നത് കണ്ടത് അകത്ത് കയറി നോക്കിയപ്പോഴാണ് അലമാര കുത്തിപ്പൊളിച്ചു തുണികൾ വലിച്ചു വാരിയ നിലയിൽ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. പത്തനാപുരം പോലീസിൽ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സി.ഐ.അൻവറിന്റെ നേതൃത്യത്തിൽ അന്വേഷണം ആരംഭിച്ചു. മുറികൾ പോലീസ് സീൽ ചെയതു.വെള്ളിയാഴ്ച രാവിലെ ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തും. സമീപത്തെ വീടുകളിലേയും സ്ഥാപനങ്ങളിലേയും സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ