
പത്തനാപുരം:രണ്ടാനമ്മയുടെ പീഡനം മൂലം കഴിഞ്ഞ ആറുമാസമായി ഒരു പെൺകുട്ടി അനുഭവിക്കുന്നത് നരകയാതന നിരന്തര പീഡനത്തില്‍ കൂടി മരണത്തിലേക്ക് നയിക്കുന്നതില്‍ അധികാരികൾ രാഷ്ട്രീയക്കാരും ഒരുപക്ഷത്ത്
പത്തനാപുരം മൌണ്ട് താബോര്‍ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആർഷ ഷിബു ഷിബുവിനെയും അജിതയുടെയും മകളാണ് ഒരു സഹോദരന് കൂടി ഉണ്ട് ആര്ഷക്ക് അശ്വിൻ പ്രസവത്തോടനുബന്ധിച്ച് പതിനാറാമത്തെ ദിവസം അമ്മ അജിത മരണമടഞ്ഞു പിന്നീടുള്ള പരിരക്ഷണം അജിതയുടെ മാതാപിതാക്കളായിരുന്നു ഖത്തറിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആര്‍ഷയുടെ പിതാവ് കഴിഞ്ഞവർഷം നാട്ടിൽ വന്നു പുനര്‍വിവാഹം ചെയ്തു 15 വയസ്സ് പ്രായമായ കുട്ടിയുടെ മാതാവായ ശ്രീലതയുടെ കൂടെ ജീവിതമാരംഭിച്ചു ആദ്യം ഒക്കെ സ്നേഹമായി ഇടപെട്ടു എങ്കിലും പിന്നീട് വിവിധ കാരണങ്ങള്‍ പറഞ്ഞു ഉപദ്രവം തുടങ്ങി. അന്നുമുതൽ കുട്ടികളുടെ പീഡനകാലവും തുടങ്ങിയെന്നു പറയുന്നു.
ആർഷയുടെ വാക്കുകളില്‍ നിന്നും അച്ഛൻ ഗൾഫിലാണ് ഞങ്ങളെ നോക്കുന്നത് രണ്ടാനമ്മയാണ് ആദ്യം ഒക്കെ ഗള്‍ഫില്‍ ആയിരുന്ന അച്ഛനോട് സംസാരിക്കുവാന്‍ രണ്ടാനമ്മ അവസരം തന്നിട്ടുണ്ട് എന്നാല്‍ പിന്നീട് ദേഷ്യം കാണിക്കുവാന്‍ തുടങ്ങി ആദ്യം ഒക്കെ വലിയ ഇഷ്ടമായിരുന്നു എന്നാല്‍ പിന്നീട് മാറി. ആദ്യമൊക്കെ സ്നേഹത്തോടെ നിന്ന രണ്ടാനമ്മയുടെ സ്വഭാവത്തിൽ കുറേശ്ശെ വ്യത്യാസം വന്ന കാണുവാൻ തുടങ്ങി. ആദ്യം പഠിക്കാന്‍ എന്ന രീതിയിൽ തുടങ്ങിയ ദേഹോപദ്രവം പിന്നീട് ജീവൻ നഷ്ടപ്പെടുന്ന നിലയിൽ അവരെ എത്തിച്ചു. നിരന്തരമായി പീഡിപ്പിക്കുന്ന അവസ്ഥ കഴിഞ്ഞ ആറുമാസമായി തുടരുന്നു സഹിക്കാൻ പറ്റാത്ത അവസ്ഥയിലായി ചട്ടുകം പഴുപ്പിച്ചു കയ്യില്‍ വെച്ചത് അത് വലിയമ്മയോടു പറഞ്ഞു തുടര്‍ന്ന് പത്തനാപുരം പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പത്തനാപുരം പോലീസ് എൻറെ കയ്യിൽ ചട്ടുകം പഴുപ്പിച്ചു വച്ചതിനു കേസെടുത്തെങ്കിലും അമ്മയ്ക്കും അച്ഛനും എതിരായ സംസാരിക്കരുത് എന്നുള്ള നിലയില്‍ ആണ് പോലീസ് സംസാരിച്ചത് പത്തനാപുരം പൊലീസിന്റെ സംസാരം ഞങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാൽ ചില മനുഷ്യാവകാശപ്രവർത്തകർ ഞങ്ങൾക്ക് ധൈര്യം തന്നതിന്റെ പേരിലാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറയുന്നു പത്തനാപുരം പോലീസിനോട് പുനലൂർ ന്യൂസിന്റെ പ്രതിനിധി സംസാരിച്ചപ്പോൾ വളരെ മോശമായ സമീപനമാണ് പോലീസിൻറെ ഭാഗത്തുനിന്നുണ്ടായത് കഴിഞ്ഞ ആറുമാസമായി പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടിക്ക് എതിരെ നിലവിൽ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകൾ ചുമത്തി ആണ് പോലീസ് കേസെടുത്തത് ഉന്നത അധികാരികൾ ശ്രദ്ധിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ