
പുനലൂർ: പേപ്പർമില്ലിനെതിരെ ഗുരുതര ആരോപണവുമായി ജനകീയ മുന്നേറ്റ സമിതി രക്ഷാധികാരി രജിരാജ് രംഗത്ത് പുനലൂർ പേപ്പർമിൽ തുറക്കും എന്ന് പറഞ്ഞു തൊഴിലാളികളെ വഞ്ചിച്ചു.പേപ്പര്‍മില്‍ തുടങ്ങി എന്ന് പറഞ്ഞു നടത്തിയത് വെറും പ്രഹസനം ആയിരുന്നു. തൊഴിലാളികളെയും സര്‍ക്കാരിനെയും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെയും വഞ്ചിച്ചു.
കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി ജനകീയ മുന്നേറ്റ സമിതി രക്ഷാധികാരി ആരോപിക്കുന്നു ചില രാഷ്ട്രീയപ്പാര്‍ട്ടികളുമായി ഗൂഡാലോചനകൾ നടത്തി വലിയ അഴിമതി നടത്തി അതുപോലെ വൻതോതിൽ ജലചൂഷണം വരുവാന്‍ പോകുന്നു. ദിനംപ്രതി നാല്പ്പത്തഞ്ചു ലക്ഷം ലിറ്റര്‍ ജലം ചൂഷണം ചെയ്യുന്ന ഒരു വലിയ പദ്ധതി അണിയറയില്‍.പുനലൂർ പേപ്പർമിൽ തുറക്കും എന്ന് പറഞ്ഞ് തൊഴിലാളികളെ വഞ്ചിച്ചു പേപ്പര്‍മില്‍ കരസ്ഥമാക്കി വക മാറ്റി വേറെ കമ്പനി മാറ്റി സ്ഥാപിക്കുന്നതിനുള്ള വൻ ഗൂഢാലോചന നടക്കുന്നതായി രജിരാജ് ആരോപിക്കുന്നു പേപ്പർമില്ലില്‍ ഉണ്ടായിരുന്ന പഴയ മിഷനുകൾ ലക്ഷക്കണക്കിന് രൂപയ്ക്ക് മറിച്ചു വിൽക്കുകയും തൊഴിലാളികൾക്ക് പട്ടയം കൊടുക്കാം എന്നും പറഞ്ഞു യോഗം വിളിച്ചുചേർത്ത് തൊഴിലാളികളെ വഞ്ചിക്കുന്ന ഒരു നയമാണ് ഇപ്പോൾ വിവിധ രാഷ്ട്രീയപാർട്ടികൾ പിന്തുടരുന്നത്.എന്നാല്‍ ആര്‍ക്കും പട്ടയം കൊടുത്തില്ല.
കോടികളുടെ അഴിമതിയാണ് ആരോപിക്കപ്പെടുന്നത് ജലചൂഷണം നടക്കുന്നതിനു വേണ്ടി പുതിയ കമ്പനി തുടങ്ങാന്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ വ്യവസായികളുടെ കൂട്ടായ്മ തൊഴിലാളികളെ വഞ്ചിക്കുന്നുവെന്നു ജനകീയ മുന്നേറ്റ സമിതി രക്ഷാധികാരി രജിരാജ് ആരോപിച്ച.വിഡിയോ കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ