
അഞ്ചല്‍:വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ പിതാവ് നേരത്തേ പീഡിപ്പിച്ചതായി ആശുപത്രിയിൽ ചികിത്സിക്കുന്ന ഡോക്ടറോട് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. അഞ്ചൽ പ്രദേശത്തുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് തീപ്പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.വീട്ടിൽ വച്ച് നേരത്തേ പിതാവ് തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയതായി ഡോക്ടറുടെ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തലുണ്ടായത്. ആശുപത്രിയധികൃതർ വിവരമറിയിച്ചതനുസരിച്ച് പെൺകുട്ടിയുടെ പിതാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.ലോറി ഡ്രൈവറും നേരത്തേ രണ്ട് അബ്കാരി കേസിലെ പ്രതിയായിരുന്നു ഇയാളെന്ന് ഏരൂർ പൊലീസ് അറിയിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ