
പുനലൂര്‍:കൊട്ടിഘോഷിച്ചു നടത്തിയ പുനലൂര്‍ ചെമ്മന്തൂര്‍ നടക്കുന്ന കാര്‍ഷികമേള കാണാന്‍ ആളില്ല ചെമ്മന്തൂര്‍ സ്റ്റേഡിയത്തില്‍ ആണ് കാര്‍ഷികമേള സംഘടിപ്പിച്ചത്.ഈ മാസം ഇരുപത്തി ഒന്ന് വരെ ആണ് മേള എന്നാല്‍ സംഘാടകര്‍ ഉദ്ദേശിച്ച നിലയില്‍ ജനപങ്കാളിത്വം ഇല്ലാത്തത് കാരണം സ്റ്റാളുകള്‍ എടുത്തവരും വെട്ടിലായി.കൂടാതെ പ്രതികൂല കാലാവസ്ഥ മൂലം സ്റ്റേഡിയത്തില്‍ വെള്ളക്കെട്ടും ചെളിയും നിറഞ്ഞതും ജനപങ്കാളിത്വം കുറയുവാന്‍ കാരണമായി.അതിനിടയില്‍ കൂനിന്മേല് കുരു പോലെ ഹര്‍ത്താലും വന്നതോടെ കാര്‍ഷികമേള പൂര്‍ണ്ണ പരാജയമായി എന്ന് പറയപ്പെടുന്നു.
കൂടാതെ രാത്രികാലങ്ങളില്‍ നടക്കുന്ന സ്റ്റേജ് ഷോകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചു നിലവാരം പുലര്‍ത്താതെ ഇരുന്നതും ജനപങ്കാളിത്വം കുറയുവാന്‍ കാരണമായി എന്ന് പറയപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ