ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നഗരസഭ കംഫർട്ട് സ്റ്റേഷനിൽ സെപ്റ്റിക്ക് ടാങ്കുകൾ പൊട്ടി മാലിന്യം കല്ലടയാറിലേക്കു്


പുനലൂർ:പുനലൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയതു മൂലം യാത്രക്കാരും, ശബരിമല തീർത്ഥാടകരും, തദ്ദേശിയ വാസികളും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ നെട്ടോട്ടമോടുകയാണ്. ഉപയോഗിച്ചു കൊണ്ടിരുന്ന നഗരസഭ വക കംഫർട്ട് സ്റ്റേഷനിൽ നിന്നും സെപ്റ്റിക്ക് ടാങ്കുകൾ പൊട്ടി ഒലിച്ചു മാലിന്യം കല്ലടയാറിലേക്കു് ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രദേശം മുഴുവൻ ദുര്‍ഗന്ധം നിറഞ്ഞു. അത്യാധുനിക സജ്ജീകരങ്ങളോടെ പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തീകരിച്ചിട്ടും പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാതെ നഗരസഭ ഉള്ളതു കൂടി പൂട്ടിയതാണു് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയത്.നഗരസഭ വക രണ്ടു കംഫർട്ട് സ്‌റ്റേഷനുകളിൽ ഒന്നു നഗരസഭയോടു ചേർന്നും മറ്റൊന്നു ബസ്സ്റ്റാൻറു പരിസരത്തുമായിരുന്നു പ്രവർത്തിച്ചിരുന്നത്. നിർമ്മാണത്തിലെ അപാകതയും നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചതും മൂലം ലേലമെടുത്ത ആളിന് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.മാത്രമല്ല ലേലം എടുത്ത ആള്‍ രാത്രി സമയത്തുള്ള ക്ലീനിംഗ് ചെയ്യാത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും തര്‍ക്കങ്ങളും പതിവാണ്. തന്മൂലം കൂടുതൽ നാൾ അടച്ചിടേണ്ടി വന്നു. സെപ്റ്റിക് ടാങ്കുകൾ നിർമ്മിക്കാതെ കക്കൂസ് മാലിന്യം കല്ലടയാറ്റിൽ തള്ളുന്നതിനെതിരേ സന്നദ്ധ സംഘടനകൾ നിരന്തരം സമരം സംഘടിപ്പിച്ചിരുന്നു. മണിക്കൂറുകളോളം സ്റ്റാന്റിൽ തങ്ങുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന യാത്രക്കാർ, തദ്ദേശവാസികളായ ചെറുകിട കച്ചവടക്കാർ, അന്യസംസ്ഥാന തൊഴിലാളികൾ ,ആട്ടോറിക്ഷാ തൊഴിലാളികൾ, കെ.എസ്.ആർ.ടി.സി ജീവനക്കാർ, ശബരിമല തീർത്ഥാടകർ എന്നിവരുടെ ബുദ്ധിമുട്ടുകൾക്ക് ഈ അടുത്ത കാലത്തെങ്ങും പരിഹാരമില്ലാത്ത അവസ്ഥയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.