ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അശാസ്ത്രീയ നവീകരണത്തിന്റെ ഈറ്റില്ലമായി പുനലൂര്‍


പുനലൂര്‍:അശാസ്ത്രീയമായ റോഡ് നവീകരണത്തിൽ നട്ടംതിരിയുകയാണ് പുനലൂർ നിവാസികൾ പുനലൂർ പട്ടണത്തിലേക്ക് എത്തുന്ന ഇടറോഡുകളിൽ എല്ലാം ഒരേ സമയം നവീകരണ പ്രവർത്തനം ആരംഭിച്ചതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത് പുനലൂർ ചെമ്മന്തൂർ മുതൽ ടിബി ജംഗ്ഷൻ വരെയുള്ള ദേശീയ പാതയുടെ ഇരുവശവും ഓട നിർമ്മാണവും നടപ്പാത നിർമാണവും പകുതിവഴിയിൽ നിർത്തിയിരിക്കുന്നത് മൂലം രൂക്ഷമായ ഗതാഗത പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് കൂടാതെ പുനലൂർ പട്ടണത്തിലേക്ക് എത്തുന്ന ചൗക്ക റോഡിൽ 2 കലുങ്ക് നിർമ്മാണം നടക്കുന്നു കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ പുനലൂർ മൂർത്തിക്കാവ് റോഡ് പൂർണമായും രണ്ട് മാസമായി അടച്ചിട്ടിരിക്കുകയാണ് കുണ്ടറ ജലവിതരണ പദ്ധതിയുടെ പൈപ്പ് മാറുന്നതിനാൽ എം.എൽ.എ റോഡ് താറുമാറായി കിടക്കുകയാണ് അഞ്ചൽ പുനലൂർ റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും പുനലൂർ നഗരസഭയ്ക്ക് വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സ്ഥാപിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിലും ശക്തമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത് പുനലൂർ ശബരിമല പാതയുടെ ഇരുവശങ്ങളിലും പുനലൂർ കുടിവെള്ള പദ്ധതിയുടെയും ജപ്പാൻ കുടിവെള്ള പദ്ധതിയുടെയും പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തികൾ നടത്തുന്നതിനാൽ ഈ റോഡ് പൂർണമായും ഗതാഗതക്കുരുക്കിൽ ആണ് നീങ്ങുന്നത് റോഡ് നവീകരണത്തിലെ അശാസ്ത്രീയതയും വകുപ്പുകൾ തമ്മിലുള്ള ഏകീകരണം ഇല്ലായ്മയുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പരാതി ഉയരുന്നത്
പുനലൂർ പട്ടണത്തിലെ 50 മീറ്റർ വാഹനത്തിൽ കടക്കണമെങ്കിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.