ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരിൽ ശബരിമല തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നു


പുനലൂർ:ശബരിമല ദർശനത്തിനായി പുനലൂരിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും, കുളിക്കുന്നതിനും, വിരിവെച്ചു വിശ്രമിക്കുന്നതിനും ഉള്ള സൗകര്യങ്ങൾ നാളെ മുതൽ പൂർണ്ണമായി ഒരുക്കി കൊടുക്കുമെന്ന് .അധികൃതർ അറിയിച്ചു.മണ്ഡല ഉത്സവം തുടങ്ങി ദിവസങ്ങളായിട്ടും തീർത്ഥാടകർക്ക് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചു പുനലൂര്‍ ന്യുസ് കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു. വർഷങ്ങളായി ഇവിടെ എത്തിച്ചേരുന്നവർക്ക് കല്ലടയാറിന്റെ തീരത്തു ഡി.റ്റി.പി.സി നിർമ്മിച്ചിട്ടുള്ള സ്നാനഘട്ടത്തിലും അനുബന്ധിച്ചുള്ള കെട്ടിട സമുച്ഛയത്തിലുമാണ് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.കഴിഞ്ഞ വർഷം ഡി.റ്റി.പി.സി സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ നല്കിയിരുന്നെങ്കിലും കരാറുകാരൻ സ്നാനഘട്ടവും,അനുബന്ധ കെട്ടിടങ്ങളും തുറന്നു പ്രവർത്തിപ്പിച്ചില്ല.തന്മൂലം സാമൂഹ്യ ദ്രോഹികളുടെ ഇടത്താവളമായി.മാത്രമല്ല അറ്റകുറ്റപ്പണികൾ നടക്കാഞ്ഞതു കാരണം കാടുകൊണ്ടു മൂടുകയും ചെയ്തിരുന്നു.കാലാവധി കഴിഞ്ഞിട്ടും കരാറുകാരൻ ഒഴിഞ്ഞു പോകാൻ തയാറാകാഞ്ഞതാണ് ഇപ്രാവശ്യം സ്നാന ഘട്ടം തീർത്ഥാടകർക്ക് തുറന്നു കൊടുക്കാൻ കഴിയാതെ പോയത്.വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആക്ഷേപമുയർന്നതിനെ തുടർന്ന് ഡി.റ്റി.പി.സി കെട്ടിടങ്ങളുടെ മേൽനോട്ടം ഏറ്റെടുത്തു. സെക്യൂരിറ്റി ഉൾപ്പെടെ മൂന്നു ജീവനക്കാരെ നിയമിച്ചു.നഗരസഭാ ജീവനക്കാരും ഡി.റ്റി.പി.സി നിയോഗിച്ച ജോലിക്കാരും ചേർന്നു പരിസരങ്ങൾ വൃത്തിയാക്കി. വാട്ടർ അതോറിറ്റി വെള്ളം നല്കുന്നതിനുള്ള നടപടിയും പൂർത്തിയാക്കി. രണ്ടു ദിവസത്തിനുള്ളിൽ സ്നാന ഘട്ടം ഭക്തർക്ക് തുറന്നുകൊടുക്കുന്നു. ഡി.റ്റി.പി.സി.സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു.സ്നാനഘട്ടം നവീകരിക്കുന്നതിന് 77 ലക്ഷം അനുവദിച്ചു.സ്നാനഘട്ടത്തിന്റെ വികസന പ്രവർത്തികൾക്കായി 77 ലക്ഷം രൂപാ ടൂറിസം വകുപ്പ് അനുവദിച്ചു.മാലിന്യ സംസ്കരണ പ്ളാൻറ്, സ്നാന ഘട്ടത്തിന് ചുറ്റുവേലി,കൈവരി,സെക്യൂരിറ്റി ജീവക്കാർക്കുള്ള കൗണ്ടർ, കക്കൂസ് സമുച്ഛയത്തിലെ അറ്റകുറ്റപ്പണികൾ ,ലോക്കർ സൗകര്യങ്ങൾ, ആറ്റിൻ തീരത്ത് ഇരിക്കുന്നതിനുള്ള ബഞ്ച് തുടങ്ങിയവയൊക്കെ ഒരുക്കും. കാടെടുക്കൽ, സൗന്ദര്യവൽക്കരണം തുടങ്ങി അനുബന്ധ ജോലികളും ഒരുക്കും.മണ്ഡലകാലം കഴിഞ്ഞ് പണി തുടങ്ങുമെന്ന് ടൂറിസം വകുപ്പു സെക്രട്ടറി അറിയിച്ചു.ആറുമാസമാണ് കാലാവധി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.