പുനലൂർ:രണ്ടായിരത്തിപ്പത്തിൽ ടൂറിസം ഫണ്ടിൽ ജലസേചന വകുപ്പ് നിർമ്മിച്ച സ്ലൂയിസ് വാൽവിലൂടെ കല്ലടയാറിലേക്ക് ഒഴുകി എത്തുന്ന മാലിന്യം കൊണ്ടു് സ്നാനഘട്ടം നിറഞ്ഞു കവിഞ്ഞു. പുനലൂർ പട്ടണത്തിലെ ടി.ബി ജംഗ്ഷൻ കൂടാതെ മാലിന്യ വാഹിയായി വെട്ടിപ്പുഴ തോടും ടിബി ജംഗ്ഷന് കെ.എസ്.ആര്‍ടി.സി തുടങ്ങിയ പ്രദേശങ്ങളിലെ മാലിന്യം എല്ലാം ഒഴുകി എത്തുന്നത്
.ഈ കല്ലട ആറ്റിലാണ് അന്യസംസ്ഥാനത്തു നിന്നും എത്തിച്ചേരുന്ന
തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും കുളിക്കാനുള്ള
സൗകര്യം ചെയ്ത് കൊടുത്തത് ഈ സ്ഥലത്താണ് .കുളി കഴിഞ്ഞു പോകുന്ന ഭക്
തർ പൂജാകർമ്മത്തിനായി കുടങ്ങളിൽ
ശേഖരിച്ചു കൊണ്ടു പോകുന്നതും ഈ മലിന ജലം തന്നെ. കല്ലടയാറ്റിൽ ജലനിരപ്പുയർന്നു
കിടന്നതു കൊണ്ട് ഇവിടെ ഓട ഉള്ളത് ആരുമറിഞ്ഞിരുന്നില്ല. ജലനി
രപ്പു താഴ്ന്നതോടെയാണ്
മാലിന്യം ഒഴുകുന്ന കോൺക്രീറ്റു നിർമ്മിത ടണൽ കാണാൻ കഴിഞ്ഞത്.
റസ്റ്റോറന്റിന്റെ അടിഭാഗത്തു കൂടെ 150 മീറ്റർ നീളത്തിൽ ടി.ബി.ജംഗ്ഷന്റെ
റോഡിന്റെ വശത്തു കൂടിയാണ് ഓട നിർമ്
മിച്ചിരിക്കുന്നത്.അടിയന്തിരമാ
യി ഓടയിലൂടെയുള്ള മാലിന്യ ഒഴുക്കു
തടയണമെന്നു വിവിധ കേന്ദ്രങ്ങളിൽ നി
ന്നും ആവശ്യമുയരുന്നു.മണ്ഡലകാലം
പകുതി ആയിട്ടും സ്നാനഘട്ടത്തിൽ ടണ്‍
ണു കണക്കിന് അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം മാറ്റുന്നതിൽ അധികൃ
തർ അനാസ്ഥയാണു തുടരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ