
പുനലൂര്‍:പുനലൂര്‍ സെന്റ് ഗോരെറ്റി സ്കൂളില്‍ ലഹരി വില്പന നടക്കുന്നതായി രക്ഷാകര്‍ത്താക്കളുടെ ആരോപണം.എൻ മുഹമ്മദ് റോഷൻ എന്ന പത്താം ക്ളാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനമേറ്റത് റോഷന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി . ഇന്നലെ ഉച്ചക്ക് മുമ്പ് ക്ളാസ് മുറിയിൽ സഹപാഠികളുടെ മർദ്ദനമേൽക്കുകയായിരുന്നു. വിദ്യാർത്ഥികളായ ബിനോയി, അക്ബറലി, ജിഷ്ണുശിവകുമാർ എന്നിവരാണ് കുട്ടിയെ ആക്രമിച്ചത് എന്ന് റോഷന് പറയുന്നു..ദേഹമാസകലം കോമ്പസു ഉപയോഗിച്ച് കുത്തുകയും, തലയിൽ ആയുധം ഉപയോഗിച്ച് അടിക്കുകയും തുടര്‍ന്ന് ബോധം നശിച്ചപ്പോൾ തറയിൽ ഉപേക്ഷിക്കുകയും വലിച്ചിഴക്കുകയും ചവിട്ടുകയും ചെയ്തു എന്ന് പറയപ്പെടുന്നു . പിടിച്ചു മാറ്റാൻ ശ്രമിച്ച കുട്ടികളെ ഭീഷണിപ്പെടുത്തി. .ബോധം തെളിഞ്ഞപ്പോൾ ആരോടും ഇതു പറയണ്ടാ എന്നു പറഞ്ഞു അധ്യാപകർ സമാധാനപ്പെടുത്തിയതായി റോഷന് പറയുന്നു .മാത്രമല്ല ആരോടെങ്കിലും പറഞ്ഞാൽ പരീക്ഷ എഴുതാൻ നിന്നെ അനുവദിക്കത്തില്ല എന്നു പറഞ്ഞു.
കാര്യറ സക്കീർമാൻസിലിൽ ഷക്കീലാ ബീഗമാണ് മതാവ്.സഹോദരന് ഷാരോൺ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ