
പുനലൂര്:പുനലൂർ തൂക്കുപാലം നവീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധം ശക്തമാകുന്നു
രണ്ടാംഘട്ട നവീകരണത്തിനായി തൂക്കുപാലം അടച്ചിട്ട് രണ്ട് മാസം പിന്നിടുന്നു തൂക്കുപാലം കാണാൻ എത്തുന്ന സഞ്ചാരികൾ പാലത്തിൽ കയറാൻ കഴിയാതെ ദൂരെ നിന്ന് കണ്ടും ഫോട്ടോയെടുത്തും മടങ്ങുകയാണ് ചെയ്യുന്നത് 1877 ൽ ബ്രിട്ടീഷ് എഞ്ചിനീയർ ആൽബർട്ട് ഹെൻട്രിയുടെ നേതൃത്വത്തിലാണ് തൂക്കുപാലം നിർമ്മാണം പൂർത്തിയായത് കേരളവും തമിഴ്നാടും തമ്മിലുള്ള വാണിജ്യ ബന്ധത്തിന് നിർണായകമായ പങ്കാണ് പുനലൂർ തൂക്കുപാലം വഹിച്ചത് പിന്നീട് തൂക്കുപാലത്തിന് സമാന്തരമായി വലിയ പലം നിർമിച്ച് വാഹനഗതാഗതം അതിലൂടെയാക്കി തൂക്കുപാലത്തിലൂടെ വാട്ടർ അതോറിട്ടിയുടെ കൂറ്റൻ പൈപ്പ് കടന്നു പോയതിനാൽ തൂക്കുപലം തകർച്ച നേരിട്ട് 1980കളിൽ അടച്ചിട്ടു പുരാവസ്തു വകുപ്പിന് നിയന്ത്രണത്തിൽ വർഷങ്ങളോളം അടഞ്ഞുകിടന്ന പാലം മാധ്യമ ഇടപെടലിനെത്തുടർന്നാണ് സഞ്ചാര യോഗ്യമാകുന്ന നിലയിൽ പുനർനിർമ്മിച്ചത് എന്നാൽ നിർമ്മാണത്തിലെ അപാകത തൂക്കുപാലത്തെ വീണ്ടും അപകടാവസ്ഥയിലേക്ക് നയിച്ചു പാലത്തിൽ നടക്കുന്നതിനായി ബ്രിട്ടീഷുകാർ തമ്പക പലകളാണ് ഉപയോഗിച്ചിരുന്നത് ഇതിനുപകരം കരാറുകാരൻ ഗുണനിലവാരം കുറഞ്ഞ തടി ഉപയോഗിച്ചതാണ് പാലം വീണ്ടും അപകടാവസ്ഥയിലാകാൻ കാരണം കെ ബി ഗണേഷ് കുമാർ വനംവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് തൂക്കുപാലം നവീകരണത്തിനായി വനത്തിൽനിന്നും കമ്പക തടി നേരിട്ട് വനംവകുപ്പ് തന്നെ പുരാവസ്തു വകുപ്പിന് കൈമാറുന്നത് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച് സഞ്ചാരികളെ കടത്തിവിട്ടിരുന്നു എന്നാൽ രണ്ടാംഘട്ട നവീകരണത്തിനായി വീണ്ടും പാലം അടച്ചിട്ട ശേഷം സമയബന്ധിതമായി പണി പൂർത്തിയാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ