ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ വെട്ടിത്തിട്ട സ്വദേശിനി ധന്യാവിജയന്‍ ശബരിമലയിലേക്ക് ദര്‍ശനം ലഭിക്കുന്നത് വരെ മാല ഊരില്ല


പുനലൂര്‍/കൊച്ചി:ശബരിമല ദർശനം ഒരു ഭക്തയുടെ അവകാശമാണെന്നായിരുന്നു ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതം ആരംഭിച്ച് ധന്യ വിജയന്റെ അഭിപ്രായം തുലാമാസം ഒന്നാം തീയതി പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചാണ് ധന്യ വിജയൻ ശബരിമല ദർശനത്തിനായി വ്രതം ആരംഭിച്ചത്  ഒരു ആചാരത്തിനെയും വെല്ലു വിളിക്കാനല്ല ശബരിമല ദർശനം ഭക്തയുടെ അവകാശമാണെന്നും കോടതിവിധി അനുകൂലമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരാണ് സഹായിക്കേണ്ടത് എന്നും ധന്യ അന്ന് ആവശ്യപ്പെട്ടിരുന്നു അതേ ആവശ്യമാണ് ഇന്ന് വീണ്ടും എറണാകുളം പ്രസ്‌ ക്ലെബ്ബില്‍ വെച്ചുള്ള വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത് പുനലൂർ സ്വദേശി കമലിന്റെ ഭാര്യയാണ് ധന്യ  മൂന്നുവയസ്സുള്ള ഒരു മകനുമുണ്ട് ബാംഗ്ലൂരിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുകയാണ് ധന്യ പന്ത്രണ്ടാം വയസിൽ ധന്യാ ശബരിമല ദർശനം നടത്തിയിട്ടുണ്ട് ഈ വൃശ്ചികത്തിൽ വീണ്ടും മല ചവിട്ടുംഎന്ന് ഉറപ്പിച്ചു തന്നെയാണ് ധന്യ പറയുന്നത്.
സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് തയ്യാറായി മൂന്ന് യുവതികള്‍ ആണ് എറണാകുളം പ്രസ് ക്ലബ്ബില്‍ എത്തിയത് പുനലൂര്‍ സ്വദേശി ധന്യ, കണ്ണൂര്‍ സ്വദേശിനികളായ സനില, രേഷ്‌മ നിശാന്ത് എന്നിവരാണ് ശബരിമയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തി ചേര്‍ന്നത്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സംരക്ഷണം ഉറപ്പ് നല്‍കിയാല്‍ തങ്ങള്‍ ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് ഇവര്‍ അറിയിച്ചു. രക്തം ചീന്തി ശബരിമലയ്ക്ക് പോകാന്‍ തയ്യാറല്ലെന്നും എന്നാല്‍ ദര്‍ശനം നടത്തും വരെ വ്രതം തുടരുമെന്നും ഇവര്‍ പറഞ്ഞു.
യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ പ്രസ്ക്ലബിന് പുറത്ത് നാമജപവുമായി പ്രതിഷേധക്കാര്‍ എത്തി. ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യുവതികള്‍ പ്രസ്ക്ലബ്ബില്‍ നിന്നും ഇറങ്ങിയത്. പ്രക്ഷോഭകാരികളോട് ഏറ്റുമുട്ടി തങ്ങള്‍ മലയ്ക്ക് പോകാനില്ലെന്നും തങ്ങളുടെ അവസ്ഥ ആളുകള്‍ മനസിലാക്കണമെന്നും അതിനാലാണ് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും യുവതികള്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കിയാല്‍ സന്നിധാനത്തേക്ക് പോകാന്‍ തയ്യാറാണെന്നും എന്നാല്‍ നിലവില്‍ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ഇപ്പോള്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
ഞങ്ങള്‍ എല്ലാവരും ശബരിമലയ്ക്ക് പോകുവാനായി വ്രതം നോക്കിയവരാണ്. തുടക്കം മുതല്‍ തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും യുവതികള്‍ അറിയിച്ചു.
ഒരുപാട് മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. മാലയിട്ട വാര്‍ത്തകള്‍ പുറത്ത് വന്നത് മുതല്‍ തനിക്ക് നേരെ ഉയര്‍ന്നത് വന്‍ സൈബര്‍ ആക്രമണങ്ങളാണെന്നും രേഷ്‌മ വാര്‍‌ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. എങ്ങോട്ട് ഇറങ്ങിയാലും 'രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി' എന്ന വാര്‍ത്തയാണ് വരുന്നത്. തനിക്കൊരു മകളുണ്ട്. അവള്‍ക്കുള്‍പ്പെടെ ശബരിമലയില്‍ പോകാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന കലാപ സമാന അന്തരീക്ഷത്തില്‍ സങ്കടമുണ്ടെന്നു പുനലൂര്‍ നിന്നുള്ള ധന്യ പ്രതികരിച്ചു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ പോകുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍വന്ന് കാര്യങ്ങള്‍ പറയുന്നത്. ബാക്കിയുള്ളവര്‍ തല്‍ക്കാലം മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. അവര്‍ ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി.
മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കള്‍ ഉണ്ടായതായി ഷനില വ്യക്തമാക്കി. ഞാന്‍ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച്‌ ശബരിമലയില്‍ കയറുമെന്നത് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എത്തിയ ഒരുകൂട്ടം ആളുകള്‍ പ്രസ് ക്ലബിന് മുന്നില്‍ പ്രതിഷേധം നടത്തി. പത്രസമ്മേളനത്തിന് ശേഷം കനത്ത സുരക്ഷയിലാണ് പൊലീസ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.