
അഞ്ചല്‍:സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറ വളർന്നു വരാൻ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടണമെന്നു എൻ.കെ.പ്രേമചന്ദ്രൻ എം.പി ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിന് വേണ്ടി ഏ.കെ ആൻറണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 32 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളും, അധ്യാപകരും രക്ഷാകർത്താക്കളും രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഒത്തൊരുമയോടെ പ്രവർത്തിച്ചെങ്കിൽ മാത്രമേ അതാത് പ്രദേശത്തെ പൊതു വിദ്യാലയങ്ങൾ ശാക്തീകരിക്കപ്പെടുകയുള്ളൂവെന്നും വിദ്യാലയങ്ങളിലെ അക്കാദമിക മികവ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.കെട്ടിടത്തിന് ഫണ്ടനുവദിച്ച ഏ.കെ ആന്റണി എം.പി മൊബൈൽ ഫോണിലൂടെ വിദ്യർത്ഥികൾക്കും അദ്യപകർക്കും നാട്ടുകാർക്കും ആശംസ അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.സി ബിനു, ഇട മുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ജി.എസ് അജയകുമാർ, ഗ്രാമപഞ്ചായത്തം ഗങ്ങളായ രാധാമണി സുഗതൻ, രൂപേഷ് ഉണ്ണിത്താൻ, അനിലാഷാജി,സ്വാഗത സംഘം ജനറൽ കൺവീനർ സൈമൺ അലക്സ് സ്വാഗതവും എച്ച് എം ആർ.അമ്പിളി കൃതജ്ഞതയും പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ