ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശബരിമല ദര്‍ശനത്തിന് എത്തിയ ഭക്തര്‍ കുളത്തൂപ്പുഴയില്‍ വൃതം അവസാനിപ്പിച്ചു


കുളത്തൂപ്പുഴ:ശബരിമല ദർശനത്തിനെത്തിയ 110 സ്വാമിമാർ ശബരിമല ദർശനം അവസാനിപ്പിച്ച് കുളത്തൂപ്പുഴ ധർമ്മശാസ്താക്ഷേത്രത്തിൽ മാലയൂരി വ്രതം അവസാനിപ്പിച്ചു സ്ത്രീകളും കുട്ടികളുമുൾപ്പെടെ മഹാരാഷ്ട്ര, ബിഹാർ, യുപി,കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ സ്വാമിമാരാണ് കുളത്തൂപ്പുഴയിൽ വ്രതം അവസാനിപ്പിച്ചത് എല്ലാവർഷവും ഇവർ സംഘമായി ശബരിമല ദർശനത്തിന് എത്താറുണ്ട് ട്രെയിൻ മാർഗമാണ് ഈ വർഷം ശബരിമല ദർശനത്തിനായി അവർ എറണാകുളത്ത് എത്തുന്നത് അവിടെ നിന്നും മൂന്ന് ബസുകളിലായി എരുമേലിയിലെത്തി എരുമേലിയിൽ എത്തിയപ്പോഴാണ് ശബരിമല ദർശനത്തിന് ഇപ്പോൾ നിലനിൽക്കുന്ന അശാന്തമായ അന്തരീക്ഷവും നിബന്ധനകളും മനസ്സിലാക്കുന്നത് തുടർന്ന് എരുമേലി ദർശനത്തിനു ശേഷം ആര്യങ്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി എത്തുകയും അവിടെ നെയ്യഭിഷേകം നടത്തി പുലർച്ചെ അവിടെ നിന്നും കുളത്തൂപ്പുഴ ധർമ്മശാസ്താക്ഷേത്രത്തിൽ എത്തുകയും ചെയ്ത സ്വാമിമാർ കുളത്തുപ്പുഴ ക്ഷേത്രത്തിൽ വച്ച്  മാല ഊരി വൃതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതായും അറിയിച്ചു .ശാന്തമായ അന്തരീക്ഷത്തിൽ ശബരിമല ദർശനം നടത്താനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നാണ് സ്വാമിമാർ പറയുന്നത്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.