
അഞ്ചല്‍:മോഷണ ശ്രമത്തിനിടെ വയോധികയെ റോഡിൽ തള്ളിയിട്ടു കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ.തിരുവനന്തപുരം വെട്ടുതുറ ജ്യോതിഷ് (23) .തൃശൂർ എരിഞ്ഞേലി ബൈപ്പാസ് റോഡിൽ അജീഷ് (29) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത് .ഇളമാട് തേവന്നൂർ കവല പച്ചയിൽ പാറുക്കുട്ടി (90) അമ്മയാണ് മരണപ്പെട്ടത്.കഴിഞ്ഞ ഓഗസ്റ്റ് 28 ആം തീയതി ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കവലപച്ച എന്ന സ്ഥലത്ത് മകളുടെ വീട്ടിലേക്ക് പോകവെ ഒന്നേമുക്കാലോടെയാണ് റോഡിൽ വെച്ച് ഒരു മോട്ടോർ സൈക്കിളില്‍ എത്തിയ ഇവർ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിക്കുകയും വയോധികയെ റോഡിലേക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തു.വീഴ്ചയുടെ ആഘാതത്തിൽ നട്ടല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും തുടര്‍ന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു എന്നാല്‍ ഒക്ടോബർ 14 ന് അഞ്ചു മണിയോടു കൂടി ഇവർ മരണപ്പെടുകയും ചെയ്തു. നട്ടെല്ലിനും മറ്റും പ്രധാന ശരീരഭാഗങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ കുറിച്ച് അന്വേഷണം നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതികളുടെ ചിത്രം തയ്യാറാക്കി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കൊല്ലം റൂറൽ പോലീസിൻ്റെയും തിരുവനന്തപുരം ഷാഡോ പോലീസിനെയും നേതൃത്വത്തിൽ തമിഴ്നാട് ഷാഡോ പോലീസിൻ്റെ സഹായത്തോടെയാണ് പ്രതികളെ തമിഴ്നാട് കുളച്ചലിൽ നിന്നും കൊല്ലം റൂറൽ എസ്.പി ബി അശോകൻ്റെ് നേതൃത്വത്തിൽ ചടയമംഗലം എസ്.ഐ ഷുക്കൂർ കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിൽ സംസ്ഥാനത്ത് നിരവധി മാല മോഷണക്കേസുകളിലും വാഹന മോഷണ കേസുകളിലും പ്രതിയാണന്ന വിവരങ്ങൾ കണ്ടെത്തി.കോട്ടയം, തൃശൂർ ജില്ലകളിൽ മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ജയിലിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ആറ് മാസക്കാലത്തോളം കൊല്ലം ജില്ലയിലെ നിലമേൽ എൻ.എസ്.എസ് കോളേജിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നവർ. ബൈക്കിൽ കറങ്ങി നടന്നാണ് മാല മോഷണം നടത്തിയിരുന്നത്. സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ച പ്രതികൾക്കുനേരെ ജനരോക്ഷം ഉയർന്നു വന്നു. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊല്ലം റൂറൽ എസ്പി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ